കാണ്‍പൂര്‍: ഇന്ത്യന്‍ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ വിവാഹ വാഗ്ദാനം നല്‍കി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഓഫീസര്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു. കാണ്‍പൂരിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വെച്ചാണ് ഓഫീസര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി ആരോപിച്ചു. ഐപിസി 376 (ബലാത്സംഗം), 354 ബി (ക്രിമിനല്‍ ഗൂഢാലോചന), 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 504 (മനഃപൂര്‍വ്വം അപമാനിക്കല്‍), 506 വകുപ്പുകള്‍ പ്രകാരമാണ് ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് സര്‍ക്കിള്‍ ഓഫീസര്‍ നവന്‍ കുമാര്‍ സിങ് വ്യക്തമാക്കി.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അറസ്റ്റ് ഒന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സി.ആര്‍.പി.സി.യുടെ സെക്ഷന്‍ 164 അനുസരിച്ച് പെണ്‍കുട്ടിയുടെ മൊഴിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാകും. പെണ്‍കുട്ടിയുടെ പരാതിപ്രകാരം സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കില്‍ ഒരു വര്‍ഷം മുമ്പാണ് ഇവര്‍ പരിജയപ്പെട്ടത്. കുറ്റാരോപിതന്റെ സുഹൃത്ത്, സഹോദരി, അമ്മായി എന്നിവര്‍ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും അറസ്റ്റുചെയ്തിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി പരസ്പരം പരിചയപ്പെട്ട ശേഷം പെണ്‍കുട്ടിയുടെ ഐടി ടി-ഹോസ്റ്റല്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ച് പെണ്‍കുട്ടിയെ പലതവണ ബലാത്സംഗം ചെയ്തിട്ടുണ്ട്.
Post Your Comments