ദാവോസ്: ഗൂഗിളിന്റെയുഗ, ഫെയ്‌സ്ബുക്കിനുമെതിരെ ആഞ്ഞടിച്ച് ലോക സാമ്പത്തിക ഫോറ വേദിയില്‍ ജോര്‍ജ് സോറോസ. ഗൂഗിളിന്റെയുഗ, ഫെയ്സ്ബുക്കിന്റെയും നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്ന രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഇത് പ്രഖ്യാപിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം ദാവോസ് ആണെന്നും സോറോസ് കൂട്ടിച്ചേര്‍ത്തു.
വളര്‍ന്നുകൊണ്ടിരിക്കുന്ന വിപണികളിലേക്ക് കടന്നുകയറാനുള്ള ശ്രമത്തിലാണ് ഈ അമേരിക്കന്‍ കമ്പനികള്‍, എന്നാല്; ചൈന പോലുള്ള രാജ്യങ്ങളിള്‍ അധീശത്വം സ്ഥാപിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. പ്രാദേശിക കമ്പനികള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്ന രാജ്യമാണ് ചൈന.ശക്തരായ നേതാക്കള്; ഭരിക്കുന്ന ഇത്തരം രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിനായി അവര്‍ നിര്‍ദ്ദേശിക്കുന്ന വിട്ടുവീഴ്ചകള്‍ അംഗീകരിക്കേണ്ടതായിവരും. അതിനും ഈ അമേരിക്കന്‍ കമ്പനികള്‍ സന്നദ്ധരാണ്.
ലോകത്തെ നയിക്കുന്നത് തങ്ങളാണെന്നാണ് ഈ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ സ്വയം ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്; ഉന്നത സ്ഥാനം സംരക്ഷിക്കുന്നതിനുവേണ്ടി അടിമകളാവുകയാണ് അവര്‍ എന്നതാണ് വസ്തുത. അമേരിക്കന്‍ ഐടി കുത്തകകളുടെ ആഗോള ആധിപത്യം തകര്‍ന്നടിയുന്നതിനു മുമ്പുള്ള കുറച്ചുസമയം മാത്രമാണിതെന്ന് സോറോസ് വിമര്‍ശിച്ചു. ഉപയോക്താക്കളെ വഞ്ചിക്കുന്നതിനായുള്ള അചഞ്ചലമായ ശക്തി ഫെയ്‌സ്ബുക്കിനും ഗൂഗിളിനും ഉണ്ട്.
ഇത് ഏകാധിപത്യ നിയന്ത്രണത്തിന് വഴിവെക്കും. നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇവര്‍ കാരണക്കാരായി മാറുന്നുവെന്ന വസ്തുതയും സോറോസ് ചൂണ്ടിക്കാണിച്ചു. ഇത്തരം സാമൂഹ്യമാധ്യമങ്ങള്‍ സാമൂഹികാന്തരീക്ഷത്തെ ചൂഷണം ചെയ്യുന്നുവെന്നും പ്രമുഖ വ്യവസായി ചൂണ്ടിക്കാണിച്ചു. മുന്‍ നിക്ഷേപകരും, ജീവനക്കാരും ഉള്‍പ്പെടെ നിരവധി പേര്‍ ഫെയസ്ബുക്കിനെതിരെ ദാവേസിലെ വേദിയില്‍ ആഞ്ഞടിച്ചു. ഫെയ്‌സ്ബുക്കിനെതിരെ കടുത്ത വിമശനമാണ് ലോക സാമ്ബത്തിക വേദിയില്‍ ഉയര്‍ന്നത്
Post Your Comments