Latest NewsNewsInternational

ഒറ്റ കോടതി വിധിയിലൂടെ ഈ പൂച്ച സ്വന്തമാക്കിയത് അഞ്ച് കോടി, കാരണം എന്തെന്നോ?…

കാലിഫോര്‍ണിയ: കോടതി വിധിയിലൂടെ ഒരു പൂച്ച സ്വന്തമാക്കിയത് അഞ്ച് കോടി രൂപ. ഞെട്ടെണ്ട സംഭവം ഉള്ളതാണ്. ടര്‍ഡാര്‍ സൂസെ എന്ന ആറ് വയസ്സുകാരനായ പൂച്ചയുടെ ഉടമസ്ഥന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഒരു കോഫി കമ്പനിക്ക് യുഎസ്സിലെ കാലിഫോര്‍ണിയ ഫെഡറല്‍ കോടതിയാണ് പിഴ വിധിച്ചത്. പിഴ നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതി ഉത്തരവിറക്കി. പൂച്ചയുടെ ചിത്രം നിയമവിരുദ്ധമായി ഉപയോഗിച്ചതിനാണ് പിഴ.

രൗദ്ര ഭാവം കൊണ്ട് ചെറുപ്പം തൊട്ട് തന്നെ സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടിയ പൂച്ചയാണ് ടര്‍ഡാര്‍. ഈ വിപണി മൂല്യം മനസ്സിലാക്കിയ ടബാത്ത ബണ്ടേസണ്‍ ഈ പൂച്ചയെ മുഖചിത്രമാക്കി ഗ്രുംപ്പുച്ചിനോ എന്ന പേരില്‍ ഒരു ശീതള പാനീയം പുറത്തിറക്കി അത് വന്‍ വിജയമാവുകയും ചെയ്തു. ഇതോടെ ഈ പൂച്ചയുടെ ചിത്രത്തിന് ആവശ്യക്കാരേറി. ഇതിനെ തുടര്‍ന്ന് ടര്‍ഡാറിന്റെ ചിത്രം മറ്റ് കമ്പനികള്‍ക്ക് നല്‍കുന്നതിനുള്ള അവകാശം വില്‍ക്കുന്നതിനായി ബണ്ടേസണ്‍ ഒരു കോപ്പിറൈറ്റ് കമ്പനി തുടങ്ങി.

ഇതിനിടയിലാണ് ഗ്രീനഡ് എന്ന കോഫി കമ്പനി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി ഈ പൂച്ചയുടെ ചിത്രം വാങ്ങിയത്. കോഫി ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമായിരുന്നു ഗ്രീനഡിന് പൂച്ചയുടെ ചിത്രങ്ങള്‍ ഉപയോഗിക്കാനുള്ള അവകാശം. എന്നാല്‍ അടുത്തിടെ ഗ്രിനഡ് പുറത്തിറക്കിയ ടീ ഷര്‍ട്ടിലും സൂസെയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ബണ്ടേസണ്‍ കോടതിയെ സമീപിച്ചത്.

 

shortlink

Post Your Comments


Back to top button