മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിത സിംഗിള്‍സ് കീരീടം ഡെന്മാര്ക്കിന്റെ കരോളിന് വോസ്നിയാക്കിക്ക്. താരത്തിന്റെ കന്നി കിരീടമാണിത്. റുമാനിയന്‍ താരം സിമോണ ഹാലെപ്പിനെ തോല്‍പ്പിച്ചാണ് വോസ്നിയാസ്കി കന്നി ഗ്രാന്‍ഡ് സ്ലാം കിരീടത്തില്‍ മുത്തമിട്ടത്. ഇത് മൂന്നാം തവണയാണ് സിമോണ ഹാലെപ്പിന് ഫൈനലില്‍ കാലിടറുന്നത്. 7-6, 3-6, 6-4 എന്ന സ്കോറിനാണ് വോസ്നിയാസ്ക്കി സിമോണ ഹാലെപ്പിനെ വീഴ്ത്തിയത്. വിജയത്തോടെ ലോക ഒന്നാം നമ്പര്‍ പദവിയും വോസ്നിയാസ്ക്കി ഹാലെപ്പില്‍നിന്ന് പിടിച്ചെടുത്തു.
ഇത് പതിനേഴാം തവണയാണ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആദ്യ രണ്ടു സീഡുകള്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത് എന്ന പ്രത്യേകതയുമുണ്ട്. സെമിയില്‍ സീഡ് ചെയ്യാത്ത എലീസ് മെര്‍ട്ടന്‍സിനെ 6-3, 7-6 എന്ന സ്കോറിനാണ് വോസ്നിയാസ്കി തോല്‍പ്പിച്ചത്.
Post Your Comments