Latest NewsNewsIndia

ബ്ലാക്ക്‌മെയിലിംഗ്; വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്ന വീഡിയോ മുന്‍കാമുകന് അയച്ചുകൊടുത്ത് യുവതി

നാഗ്പൂര്‍: മുന്‍ കാമുകന്റെ നിരന്തര ബ്ലാക്ക്‌മെയിലിംഗിനെ തുടര്‍ന്ന് മനംനൊന്ത് യുവതി ജീവനൊടുക്കി. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തി മുന്‍ കാമുകന് യുവതി അച്ചു കൊടുക്കുകയും ചെയ്തു. ഫെബ്രുവരി നാലിന് വിവാഹം ഉറപ്പിച്ചിരുന്ന യുവതിയാണ് മുന്‍ കാമുകന്റെ ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കിയത്.

മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലാണ് സംഭവം നടന്നത്. പ്രദേശത്തുള്ള നിഖില്‍ എന്ന യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. ഈ സമയം വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്ന് നിഖില്‍ പറഞ്ഞു.

ഇതോടെ വീട്ടുകാര്‍ യുവതിക്ക് വേറെ വിവാഹം ആലോചിക്കുകയും ഫെബ്രുവരി നാലിന് മറ്റൊരാളുമായി വിവാഹം നിശ്ചയിക്കുകയും ചെയ്തു. ഇതറിഞ്ഞ നിഖില്‍ യുവതിയെ വീണ്ടും ശല്യം ചെയ്യുകയായിരുന്നു. പ്രതി യുവതിയെ നിരന്തരം ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നുവെന്നും ഇതേ തുടര്‍ന്ന് യുവതി വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും വീട്ടുകാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button