തിരുവനന്തപുരം•എം.സ്വരാജ് എം.എല്‍.എയും മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരനും ലിഫ്റ്റില്‍ നില്‍ക്കുന്ന ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പ്രചരണം നടത്തിയ സംഭവത്തില്‍ മാപ്പ് ചോദിച്ച് കെ.എസ്.യു നേതാവ് ശ്രീദേവ് സോമന്‍.
വാർത്തകളുടെ സത്യം അറിയാതെ നിരവധി ആളുകള്‍ പ്രചരിപ്പിച്ച പ്രചരിപ്പിച്ച പോസ്റ്റ് താന്‍ അറിയാതെ ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതാണെന്ന് ശ്രീദേവ് പറഞ്ഞു. തന്റെ ഭാഗത്ത് നിന്നും ഉണ്ടായ വലിയ ഒരു തെറ്റാണ് അത്, അതിന് താന്‍ ശ്രീ എം സ്വരാജിനോടും ഷാനിയോടും മാപ്പ് ചോദിക്കുന്നുവെന്നും ശ്രീദേവ് ഫേസ്ബുക്കില്‍ കുറിച്ചു. അറിയാതെ സംഭവിച്ചു പോയതാണ് ഒരുപാട് ന്യൂസ് പോർട്ടൽ സൈറ്റിൽ വന്ന വാർത്ത പലരെയും പോലെ താനും വിശ്വസിച്ചു പോകുകയായിരുന്നുവെന്നും ശ്രീദേവ് വ്യക്തമാക്കി.
തിരുവനന്തപുരത്ത് സഹോദരന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പട്ട് ഒറ്റയാള്‍ സമരമിരിക്കുന്ന ശ്രീജിത്തിനേക്കൊണ്ട് വാങ്ങിയ തുക തിരികെ കൊടുപ്പിക്കുമെന്നു പറഞ്ഞ് വിവാദ താരമായയാള്‍ ആണ് ശ്രീദേവ് സോമന്‍.
ശ്രീദേവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം
‘FreeThinkers സ്വതന്ത്ര ചിന്തകൾ’എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ പ്രിയപ്പെട്ട കേരളത്തിന്റെ ജനകീയ നേതാവ് ശ്രീ ഉമ്മൻചാണ്ടി സാറിന്റെ പേരിനൊപ്പം ഉമ്മൻചാണ്ടി സാറും ആയി യാതൊരു ബന്ധവും ഇല്ലാത്ത സരിത എന്ന അഭിസാരികയുടെ പേരും പറഞ്ഞു അപമാനിക്കാൻ ശ്രമിക്കുന്ന സിപിഎം പ്രവർത്തകർക്ക് എതിരെ എം സ്വരാജിന് എതിരെ കുറച്ചു ദിവസമായി ലക്ഷകണക്കിന് ആളുകൾ പ്രചരിക്കുന്ന ഒരു പോസ്റ്റ് അവിടെ ഷെയര്‍ ചെയുക മാത്രമാണ് ഞാൻ ചെയ്തത്.ആ പോസ്റ്റ് ഞാൻ പോസ്റ്റ് ചെയ്ത ഉടൻ തന്നെ ഗ്രൂപ്പ് അഡ്മിൻ അത് അവിടെ നിന്നും ഒഴിവാക്കി വളരെ കുറച്ചു ആളുകൾ മാത്രം ഉള്ള ഒരു closed ഗ്രൂപ്പിൽ ആണ് ഞാൻ അത് പോസ്റ്റ് ചെയ്തത് അതിന്റ സ്ക്രീൻ ഷോട്ട് എടുത്ത് പ്രചരിപ്പിച്ചത് ഇവിടുത്തെ സിപിഎം പ്രവർത്തകർ ആണ്. വാർത്തകളുടെ സത്യം അറിയാതെ നിരവധി ആളുകൾ പ്രചരിപ്പിച്ച പോസ്റ്റ് ഞാൻ അറിയാതെ അവിടെ പോസ്റ്റ് ചെയ്തു പോയി എന്റെ ഭാഗത്ത് നിന്നും ഉണ്ടായ വലിയ ഒരു തെറ്റാണ് അത് അതിന് ഞാൻ ശ്രീ എം സ്വരാജിനോടും ഷാനിയോടും മാപ്പ് ചോദിക്കുന്നു. അറിയാതെ സംഭവിച്ചു പോയതാണ് ഒരുപാട് ന്യൂസ് പോർട്ടൽ സൈറ്റിൽ വന്ന വാർത്ത പലരെയും പോലെ ഞാനും വിശ്വസിച്ചു പോയി….സോറി
Post Your Comments