ന്യൂഡല്‍ഹി•നിങ്ങൾ ഒരു അക്കൗണ്ടുള്ള വ്യക്തിയാണോ? ആണെകിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് പ്രധാനമന്ത്രിയുടെ സമ്മാനമായി 10000 രൂപ അടുത്തമാസം എത്തിയേക്കും.രാജ്യത്തെ വിലക്കയറ്റവും തൊഴിൽരഹിതരുടെ വര്‍ധനവും പിടിച്ചുനിര്‍ത്താനാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അക്കൗണ്ടില്‍ ഈ സമ്മാനം എത്തുമോയെന്ന കാര്യം ഫെബ്രുവരി ഒന്നിന് മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ അറിയാം. ആഗസ്റ്റിൽ തീരാനിരിക്കുന്ന പ്രധാൻ മന്ത്രി ജൻ ധൻ യോജനയുടെ കാലാവധി നീട്ടാനും കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്.
ഈ പദ്ധതിക്ക് കീഴില്‍ സ്വയം സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വായ്പ്പകൾ ഇരട്ടിപ്പിക്കുന്ന കാര്യവും കേന്ദ്ര സർക്കാർ പരിഗണിക്കുന്നുണ്ട്. ഈ പദ്ധതിക്ക് കീഴിലുള്ളവരുടെ,കഴിഞ്ഞ ആറുമാസമായി തൃപ്‌തികരമായി പ്രവര്‍ത്തിപ്പിക്കുന്നത് അക്കൗണ്ടിന് 5,000 രൂപ ഓവര്‍ ഡ്രാഫ്റ്റ് നല്‍കുന്ന ഒരു സ്കീമുണ്ട്. ബജറ്റില്‍ ഈ തുക 10,000 രൂപയായി വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഒരു വീട്ടിലെ ഒരാൾക്ക് മാത്രമായിരിക്കും ഈ തുക നൽകുക. പ്രത്യേകിച്ചും സ്ത്രീ അംഗത്തിന്റെ പേരിലുള്ള അക്കൗണ്ടിനാക്കും മുന്‍ഗണന നല്‍കുക.
പദ്ധതികളില്‍ ഏതെങ്കിലും ഒന്ന് വഴി നേരിട്ട് ആനുകൂല്യം കൈപ്പറ്റുന്ന അക്കൌണ്ടുകളുടെ കാര്യത്തിൽ ഓവർഡ്രാഫ്റ്റ് ഇരട്ടിയാക്കാം. ബജറ്റ് വ്യവസ്ഥകൾ വഴി, ഈ അക്കൗണ്ടുകൾ വഴി വായ്പ വിതരണം ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ ഈ അക്കൌണ്ടുകൾ ഉപയോഗിച്ചേക്കാം.
Post Your Comments