Latest NewsNewsIndia

ഓച്ചിറ കെട്ടുകാഴ്ച വിരുന്നൊരുക്കി കേരളത്തിന്റെ ടാബ്ലോ

ന്യൂഡല്‍ഹി: കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ 69-ാം റിപ്പബ്ളിക് ദിനാഘോഷ നിറവില്‍ രാജ്യം. നാലു വര്‍ഷത്തിനു ശേഷം പരേ‍ഡിൽ കേരളത്തിനും പ്രാതിനിധ്യമുണ്ട്. കേരളത്തിന്റെ അഭിമാനമായ കലാരൂപമായി ഓച്ചിറ കെട്ടുകാഴ്ച വിരുന്ന്. രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ധീരജവാന്മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റിലെ അമര്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു.

അശോകചക്ര അടക്കമുള്ള സേനാ പുരസ്കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിച്ചു. തുടര്‍ന്ന് രാജ്പഥിലൂടെ കര-നാവിക-വ്യോമ സേനകളുടെ പരേഡ് ആരംഭിച്ചു. സംസ്ഥാനങ്ങുടേത് കൂടാതെ കേന്ദ്രസര്‍ക്കാരിന്‍റെ വിവിധ മന്ത്രാലയങ്ങളുടെ കലാപ്രകടനങ്ങളും പരേഡിലുണ്ട്.ബിഎസ്എഫ് വനിതാ വിഭാഗത്തിന്‍റെ ബൈക്ക് അഭ്യാസം ഇത്തവണയുണ്ടാകും.

ആസിയാൻ രാഷ്ട്രത്തലന്മാര്‍ക്കു നേരെ ഭീകരാക്രമണമുണ്ടാകാനിടയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. സുരക്ഷയുടെ ഭാഗമായി ദില്ലി ഇന്ധിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ പത്തരയ്ക്കും പന്ത്രണ്ടേ കാലിനും ഇടയിൽ വിമാനസര്‍വ്വീസ് നിരോധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button