ദുബായി: ദുബായിയില്‍ സ്റ്റോണ്‍ കര്‍ലേവ്‌സ് പക്ഷിയെ വേട്ടയാടുന്നവര്‍ക്ക് ആറുമാസത്തെ ജയില്‍ ശിക്ഷയും പിഴയോടെ 20,000 രൂപ പിഴയും ഉണ്ടാകുമെന്ന് വ്യക്തമാക്കി ദുബായി മന്ത്രാലയം. നിലവില്‍ വംശനാശ ഭീഷണി നേരിടുന്ന കിളിയാണ്ത്. ദുബായിയില്‍ പലരും ഈ കിളികളെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ പക്ഷികളെ വളരെയധികം ആകര്‍ഷിക്കുകയും അതുപയോഗിച്ച് അവയെ വിളിച്ചു വരുത്തി കൊല്ലുകയും ചെയ്യുന്നത് അധികാരികളുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ദുബായി ഇത്തരമൊരു തീരുമാനത്തിലെത്തിയത്.
പാരിസ്ഥിതികമായ ബാലന്‍സ് സംരക്ഷിക്കാന്‍ അത്യധികം അപൂര്‍വവും വംശനാശ ഭീഷണി നേരിടുന്നതുമായ പക്ഷികളുടെ സാന്നിധ്യം അനിവാര്യമാണെന്ന് അവര്‍ പറയുന്നു. ഈയിടെ അനേകം ആളുകള്‍ ഇത്തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് വളരെ ശ്രദ്ധയില്‍ പെട്ടിരിക്കുന്നുണ്ടെന്നും അവരെ എത്രയും പെട്ടന്നു തന്നെ പിടികൂടുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments