Latest NewsNewsLife Style

പേരക്ക എന്ന ഔഷധങ്ങളുടെ കലവറയെ കുറിച്ചറിയാം

വളരെ ഉയര്‍ന്ന തോതില്‍ വിറ്റാമിന്‍ സി, കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ് സത്ത് എന്നിവയെല്ലാം പേരയ്ക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഏത് രീതിയില്‍ നമ്മള്‍ പേരക്ക ഉപയോഗിച്ചാലും അതൊരിക്കലും വിറ്റാമിന്‍ സി നഷ്ടപ്പെടുത്തുന്നില്ല. അതുകൊണ്ട് തന്നെ കണ്ണും പൂട്ടി ഉപയോഗിക്കാം എന്ന കാര്യത്തില്‍ സംശയം വേണ്ട.

അമിത രക്തസമ്മര്‍ദ്ദം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരമാണ് പേരക്ക. പേരക്ക സ്ഥിരമായി കഴിച്ച് നോക്കൂ. ഇത് രക്തസമ്മര്‍ദ്ദം മൂലം അനുഭവിക്കുന്ന എല്ലാ പ്രശ്‌നത്തിനേയും ഇല്ലാതാക്കുന്നു. ദിവസവും രാവിലെ വെറും വയറ്റില്‍ പേരക്ക കഴിച്ചു നോക്കൂ. ഇത് എല്ലാ തരത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും തരണം ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്നു. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദത്തിന് അരക്കഷ്ണം പേരക്ക വളരെ ഉത്തമമാണ്.

Read Also: പച്ചമുളകിനു ഇങ്ങനെയും ചില ഗുണങ്ങളുണ്ട്

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പേരക്ക. ഇതിലുള്ള വിറ്റാമിന്‍ സി തന്നെയാണ് രോഗപ്രതിരോധത്തിന് ഉത്തമം. ഇത് വൈറസ് പോലുള്ള ആക്രമണങ്ങളില്‍ നിന്ന് വളരെയധികം ചെറുത്ത് നില്‍ക്കാനുള്ള ശേഷം ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നു. ക്യാന്‍സര്‍ കോശങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് പേരക്ക. ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നത് പലപ്പോഴും നമ്മള്‍ അറിയാതെ പോവുന്നു. എന്നാല്‍ ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കാന്‍ ഉത്തമമാണ് പേരക്ക. ഇത് ഫ്രീറാഡിക്കല്‍സിന്റെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുന്നു.

ഹൃദയത്തെ സംരക്ഷിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് പേരക്ക. കാര്‍ഡിയാക് പ്രശ്‌നങ്ങളാണ് ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ മരണത്തിലേക്ക് നമ്മളെ നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് പേരക്ക. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് ആരോഗ്യത്തിന് സഹായിക്കുന്ന നല്ല കൊളസ്‌ട്രോളിനെ ഉത്പാദിപ്പിക്കുന്നു.

പല്ലിന്റെ ആരോഗ്യസംരക്ഷണത്തിന് ഏറ്റവും മികച്ച വഴിയാണ് പേരക്ക. ഇത് പല്ലിലെ കറയെ ഇല്ലാതാക്കുന്നു. പല്ലിലുണ്ടാവുന്ന മറ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നു. മോണ സംരക്ഷിക്കാനും ഏറ്റവും മികച്ച മാര്‍ഗ്ഗം തന്നെയാണ് പേരക്ക. ഇത് പല്ല് വേദനയേയും പ്രതിരോധിക്കുന്നു. പ്രമേഹവും ഇന്നത്തെ കാലത്ത് ആര്‍ക്കും അന്യം നിന്ന വാക്കല്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ സഹായിക്കുന്ന ഒന്നാണ് പേരക്ക. ഇത് പ്രമേഹത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മറ്റ് പഴങ്ങളില്‍ നിന്ന് പേരക്കയെ വ്യത്യസ്തമാക്കുന്നതും ഇതിന്റെ ഇത്തരത്തിലുള്ള കഴിവ് തന്നെയാണ്.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും അല്‍പം മുന്നിലാണ് പേരക്ക. കുട്ടികള്‍ക്ക് അതുകൊണ്ട് തന്നെ യാതൊരു വിധ വിലക്കുമില്ലാതെ ധൈര്യമായി പേരക്ക നല്‍കാവുന്നതാണ്. ഇതിലുള്ള വിറ്റാമിന്‍ എ ആണ് കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്. ദീര്‍ഘദൂര കാഴ്ചകള്‍ക്ക് വളരെയധികം സഹായിക്കുന്നു പേരക്ക.ചര്‍മ്മത്തിന് ആരോഗ്യം നല്‍കുന്നതിനും പേരക്ക തന്നെയാണ് മുന്നില്‍. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിലുണ്ടാവുന്ന ക്യാന്‍സറിന് പരിഹാരമാണ്. മാത്രമല്ല ചര്‍മ്മസംബന്ധമായുണ്ടാകുന്ന അലര്‍ജി മറ്റ് പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം ലഭിക്കുന്ന ഒന്നാണ് പേരക്ക.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button