ദുബായ്: കുപ്പിവെള്ളത്തിൽ ഹാനികരമായ വസ്തുക്കളെന്ന പ്രചരണങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കി ദുബായ് മുൻസിപ്പാലിറ്റി. കുപ്പിവെള്ളത്തിൽ മനുഷ്യ ശരീരത്തിനു ഹാനികരമായ രീതിയിൽ ആസിഡുകളും ആൽക്കലൈനുകളും അടങ്ങിയിട്ടുണ്ടെനന്നായിരുന്നു പ്രചാരണം. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരം പ്രചരണങ്ങൾ യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ഇത് ശാസ്ത്രീയ തെളിവുകളോ പഠനങ്ങളോ അടിസ്ഥാനമാക്കിയല്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിദഗ്ദർ വ്യക്തമാക്കി.
ഇതോടനുബന്ധിച്ചു ഭരണകൂടം യുഎഇയിൽ വിൽപ്പന നടത്തുന്ന കുപ്പിവെള്ളത്തിന്റെ സുരക്ഷാ നിർദേശങ്ങളും പുറത്തിറക്കി. വിൽപ്പന നടത്തുന്ന വെള്ളത്തിന്റെ പിഎച്ച് യുഎഇ നിയമപ്രകാരം 6.5നും 8.5നും ഇടയിലായിരിക്കണം. പ്രാദേശിക മാർക്കറ്റുകളിൽ വിൽപ്പന നടത്തുന്ന വസ്തുക്കളടക്കം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കൃത്യമായ പരിശോധനയ്ക്കു ശേഷമാണ് വില്‍പ്പനയ്ക്കെത്തുന്നത്. അപകടകരമാണെന്നു വാര്‍ത്തകൾ പുറത്തുവന്ന കുപ്പിവെള്ളത്തിന് യാതൊരു പ്രശ്നവുമില്ലെന്നും പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നതാണ് വിൽപ്പനയ്ക്കായെത്തിയ കുടിവെള്ള പായ്ക്കുകൾ.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments