മുംബൈ: ആറു വയസുകാരിയെ പീഡിപ്പിച്ച 25കാരനെ പോലീസ് പിടികൂടി. മുംബൈയിലാണ് സംഭവം. അയല്‍വാസിയായ ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഫാസ്റ്റ് ഫുഡ് സെന്റര്‍ ജീവനക്കാരനാണ് പിടിയിലായത്. വിവാഹിതനായ ഇയാള്‍ക്ക് രണ്ട് വയസുള്ള മകനുണ്ട്. മകനൊപ്പം കളിക്കാനായി പെണ്‍കുട്ടി ഫ്ലാറ്റില്‍ എത്തിയപ്പോഴാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. മുംബൈയിലാണ് സംഭവം.
ഭാര്യ അടുക്കളയിലായിരുന്ന സമയം ഇയാള്‍ പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം ആരോടും പറയാതിരിക്കാനായി കുട്ടിക്ക് ഇയാള്‍ കളിപ്പാട്ടങ്ങളും ചോക്ലേറ്റും നല്‍കുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ പാടുകള്‍ കണ്ട് സഹോദരി ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തെത്തുന്നത്.
തുടര്‍ന്ന് കുട്ടിയുടെ അമ്മ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. പോലീസ് എത്തി പ്രതിയെ അറസ്റ്റും ചെയ്തു. ബലാത്സംഗം, പോസ്കോ നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments