Latest NewsNewsInternational

തലപ്പാവിന്റെ നിറത്തില്‍ റോള്‍സ് റോയ്സ്, ബ്രിട്ടീഷുകാരനെതിരെ സിഖുകാരന്റെ പ്രതികാരം ഇങ്ങനെ

സിഖ് വംശജരുടെ അഭിമാനവും ഭക്തിയും ആത്മീയതയും സൂചിപ്പിക്കുന്നതാണ് അവരുടെ തലപ്പാവ്. തങ്ങളുടെ വിശ്വാസത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായ തലപ്പാവിനെ ആരെങ്കിലും അവഹേളിച്ചാല്‍ സിഖുകാര്‍ ഒരു തരത്തിലും സഹിക്കില്ല. തലപ്പാവിനെ ബാന്‍ഡേജ് എന്ന് വിളിച്ച ബ്രിട്ടീഷ് വ്യവസായിയെ വെല്ലുവിളിച്ചിരിക്കുകയാണ് വ്യവസായി റൂബന്‍ സിംഗ്. വ്യത്യസ്തമായ വെല്ലുവിളിയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

rolls-royce-singh-3

ആഴ്ചയിലെ ഏഴ് ദിവസവും തന്റെ തലപ്പാവിന്റെ നിറത്തിലുള്ള കാറില്‍ എത്തിയാണ് തന്നെ കളിയാക്കിയ ബ്രിട്ടീഷുകാരനെ ടര്‍ബന്‍ ചലഞ്ച് ചെയ്തത്. വെറും കാറല്ല കോടികള്‍ വിലവരുന്ന റോള്‍സ് റോയ്‌സിലാണ് അദ്ദേഹം എത്തിയത്. ഓരോ ദിവസവും ഓരോ കളറിലെ തലപ്പാവ് ധരിച്ച് ആ തലപ്പാവിന് ചേരുന്ന കളറിലുള്ള റോള്‍സ് റോയ്‌സിലാണ് ബ്രിട്ടീഷ് ബില്‍ഗേറ്റ്‌സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന റൂബന്‍ സിംഗ് എത്തിയത്. ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

rolls-royce-singh-2

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു റൂബന്‍ സിംഗ് ടര്‍ബന്‍ ചലഞ്ച് നടത്തിയത്. റോള്‍സ് റോയ്‌സ് ഫാന്റം ഡോണ്‍, റെയ്ത്, ഗോസ്റ്റ് തുടങ്ങിയ എല്ലാ മോഡലുകളേയും റൂബന്‍ അണിനിരത്തി. ഏഴു ദിവസും തലപ്പാവിന്റെ നിറത്തിലുള്ള സ്വന്തം ഉടമസ്ഥതയിലുള്ള റോള്‍സ് റോയ്‌സ് കാറില്‍ എത്തുക എന്നതായിരുന്നു ചലഞ്ച്. ഡിസംബര്‍ 24 ന് തുടങ്ങിയ ചലഞ്ച് 30-ാം തിയതി അവസാനിച്ചു.

rolls-royce-singh-1

ബ്രിട്ടനിലെ ഏറ്റവും പണക്കാരനായ സിഖ് വംശജരില്‍ ഒരാളാണ് റൂബന്‍ സിംഗ്്. ഓള്‍ഡേ പിഎ, ഇഷര്‍ ക്യാപിറ്റല്‍ തുടങ്ങി വ്യവസായ സംരംഭങ്ങളുടെ തലവനാണ് റൂബന്‍ സിംഗ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button