ജീവിതത്തിൽ ഒരിക്കൽ എങ്കിലും പ്രണയം തോന്നാത്തവർ കാണില്ല . വെറും മനുഷ്യനോട് മാത്രമല്ല ഈ ലോകത്തിൽ ഉള്ള എല്ലാ വസ്തുവിനോടും ഒരാൾക്ക് പ്രണയം തോന്നാം . അത് സ്ഥലങ്ങളോ വസ്തുക്കളോ എന്തുമാകാം . വ്യക്തികൾ തമ്മിലുള്ള പ്രണയം പ്രധാനമായും മാനസിക അടുപ്പത്തെ ബന്ധപ്പെട്ടിരിക്കുന്നു പ്രണയത്തിന്റെ നിലനില്പും ഈ അടുപ്പത്തിൽ തന്നെ. അമ്മയ്ക്ക് കുഞ്ഞിനോട് തോന്നുന്ന സ്നേഹം പോലെ ആത്മബന്ധത്തിൽ അലിഞ്ഞു ചേർന്ന വികാരമാകുന്നു പ്രണയം. പ്രണയത്തിന്റെ ചിഹ്നം ഹൃദയത്തിന്റെ രൂപത്തിൽ അറിയപ്പെടുന്നു. ഇത് പ്രണയിനികൾ ഹൃദയത്തിന്റെ ഇടതും വലതും പോലെ ഒന്നായിച്ചേർന്നപോലെ എന്ന അർത്ഥം ഉളവാക്കുന്നു.പ്രണയചിത്രങ്ങൾക്കും പാട്ടുകൾക്കും ആരാധകർ ഏറെയുണ്ട് . മലയാളസിനിമയിലെ കുറച്ച് മനോഹരമായ പ്രണയ ഗാനങ്ങൾ കാണാം.
Post Your Comments