Latest NewsNewsInternational

തന്നെ വഞ്ചിച്ച കാമുകിയെ കൊലപ്പെടുത്തി ശവശരീരത്തെ ബലാത്സംഗം ചെയ്തു : ഭക്ഷണം കഴിച്ച ശേഷം മൃതദേഹത്തെ വീണ്ടും ബലാത്സംഗത്തിന് ഇരയാക്കി

19 കാരന്‍ കാമുകിയെ കഴുത്ത് ഞെരിച്ച്‌ കൊന്ന് ശവശരീരത്തെ ബലാത്സംഗം ചെയ്തു. ആദ്യ തവണ ശാരീരിക ബന്ധപ്പെടലിന് ശേഷം ഈ കൗമാരക്കാരന്‍ ഭക്ഷണം കഴിക്കുകയും പിന്നീട് ഒരിക്കല്‍ കൂടി മൃതദേഹത്തെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് റഷ്യയിൽ നിന്നുള്ള റിപ്പോർട്ട്. അര്‍ടിയോം ഇഖകോവ് എന്ന മിടുക്കനായ വിദ്യാർത്ഥിയാണ് തന്റെ കാമുകി ടാടിയാന സ്ട്രകോവാസ് തന്നെ ചതിച്ചതിന് ഇത്തരത്തിൽ പ്രതികാരം ചെയ്തത്.

ഇതിനു ശേഷം ഈ യുവാവ് വിവരം ബന്ധുക്കൾക്ക് സന്ദേശം അയച്ചിട്ട് തൂങ്ങിമരിക്കുകയും ചെയ്തു. ആദ്യത്തെ വട്ടം യുവതി മരണത്തിലേക്ക് നീങ്ങുമ്പോൾ 19 കാരൻ യുവതിയെ ബാലാത്സംഗം ചെയ്യുകയും പിന്നീട് സാൻഡ് വിച്ച് കഴിച്ചു വന്നശേഷം യുവതിയുടെ ഹൃദയമിടിപ്പ് നിലച്ചിട്ടില്ലെന്നറിഞ്ഞു കത്തികൊണ്ട് കുത്തി മരണം ഉറപ്പാക്കിവീണ്ടും യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.താന്‍ ചെയ്തത് പൈശാചികമായ കൃത്യമാണെന്ന് താന്‍ തിരിച്ചറിയുന്നുവെന്നാണ് തൂങ്ങി മരിക്കുന്നതിന് മുമ്പ്  തന്റെയും പെണ്‍കുട്ടിയുടെയും മാതാപിതാക്കള്‍ക്കുള്ള ഓണ്‍ലൈന്‍ പോസ്റ്റില്‍ ഇഖകോവ് എഴുതി വെച്ചിട്ടുണ്ട്.

ടാടിയാന മോസ്കോയിലെ ഏറ്റവും പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയിലെ എ ഗ്രേഡ് സ്റ്റുഡന്റാണ്. പെണ്‍കുട്ടി ഇതിന് മുമ്പ് ഏറെക്കാലം ഇഖകോവുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് അവരുടെ ബന്ധം തകരുകയായിരുന്നു.ഇവര്‍ ഒരു ഫ്ളാറ്റിലായിരുന്നു താമസിച്ചിരുന്നതെങ്കിലും അവള്‍ക്ക് മറ്റ് ബോയ്ഫ്രണ്ടുമാരുള്ളതാണ് ഇഖകോവിനെ ഇത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിച്ചത്. ടാടിയാനയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്ന് തന്റെ അവസാന പോസ്റ്റില്‍ 19കാരന്‍ എഴുതി വച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button