ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി തനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സ്വന്തം രക്തത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. പ്രധാന മന്ത്രിക്ക് പുറമെ ഉത്തര്‍പ്രദേശ് പ്രധാനമന്ത്രി യോഗി ആദിത്യനാഥിനും 18കാരിയായ പെണ്‍കുട്ടി കത്തെഴുതി. പ്രതികള്‍ സമൂഹത്തിലെ ഉന്നതരാണെന്നും കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പെണ്‍കുട്ടി പറയുന്നു.
നീതി ഉറപ്പാക്കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കത്തില്‍ പറയുന്നു. പോയ വര്‍ഷം ഫെബ്രുവരിയിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്ന് കാട്ടി കുട്ടിയുടെ പിതാവ് പരാതി നല്‍കിയതെന്ന് പോലീസ് പറഞ്ഞു.
ജനുവരി 20നാണ് പെണ്‍കുട്ടി മോദിക്കും യോഗിക്കും കത്തെഴുതിയത്. തന്നെയും തന്റെ കുടുംബത്തെയും രക്ഷിക്കണം കുറ്റവാളികള്‍ക്കെതിരെ പോലീസ് യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നു. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. പ്രതികളില്‍ ഒരാളുടെ പിതാവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും കത്തില്‍ പറയുന്നു.
അന്‍കിത് വര്‍മ, ദിവ്യ പാണ്ഡെ എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. പണ്‍കുട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ച് ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മോശം ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഒരാള്‍ക്കെതിരെയും റായ്ബറേലിയില്‍ കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതികളെ പിടികൂടുകയോ തുടര്‍ നടപടികളെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ആരോപിക്കുന്നു.
Post Your Comments