ന്യൂഡല്‍ഹി: പോലീസ് കണ്ടെത്തിയത് വന്‍കിട തുരങ്കം വഴിയുള്ള പെട്രോള്‍ ഊറ്റല്‍. കെട്ടിടങ്ങളെ വരെ ബാധിക്കുന്ന തരത്തില്‍ വന്‍ ശബ്ദത്തോടെ ഉണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ദ്വാരകയ്ക്ക് സമീപം സൂരജ് വിഹാറിലാണ് സംഭവം നടന്നത്. സംഭവ സ്ഥലത്ത് നിന്നും നാലുപേര്‍ ഓടി രക്ഷപ്പെട്ടു.
സംഭവം നടക്കുന്നത് ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയാണ്. പടുകൂറ്റന്‍ കെട്ടിടങ്ങളെ വരെ കുലുക്കുന്ന ശക്തിയേറിയ ഒരു സ്‌ഫോടന ശബ്ദം സൂരജ് വിഹാറിലെ നാട്ടുകാര്‍ മുഴൂവന്‍ ഞെട്ടി. ചെന്നു നോക്കുമ്പോള്‍ എട്ടടി താഴ്ചയുള്ള ഒരു കുഴിയായിരുന്നു ദൃശ്യമായത്.
കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ അതൊരു തുരങ്കത്തിന്റെ ഭാഗമാണെന്നും അത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പൈപ്പിലേക്ക് ബന്ധിപ്പിച്ചിരുന്ന പെട്രോള്‍ ഊറ്റാനുളള കുഴലാണെന്നും കണ്ടെത്തി. സ്‌ഫോടനത്തിന് കാരണമായത് തുരങ്കത്തില്‍ ഗ്യാസ് നിറഞ്ഞതിനെ തുടര്‍ന്നായിരുന്നു. പെട്രോള്‍ മോഷണം നടത്തിയിരുന്ന റാക്കറ്റിന്റെ തലവന്‍ ദാര്യാഗഞ്ചില്‍ ബിസിനസ് നടത്തിയിരുന്ന സുബൈറിനെ പോലീസ് കയ്യോടെ പൊക്കിയിട്ടുണ്ട്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments