ഗുഡ്ഗാവ്: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ സിനിമ പത്മാവദ് പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സ്കൂള്‍ ബസ് ആക്രമിച്ച 18 പേര് പൊലീസ് പിടിയിലായി. 60 ഒാളം പേരാണ് സ്കൂള്‍ ബസിനു നേരെ ആക്രമണം നടത്തിയത്. ഭയന്നുപോയ കുട്ടികള്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബസിെന്റ നിലത്ത് താഴ്ന്ന് കിടക്കുകയായിരുന്നു. സിനിമ പ്രദര്‍ശനത്തിനെതിരെ ഗുഡ്ഗാവില്‍ പ്രതിഷേധിച്ച അക്രമികള്‍ സ്കൂള്‍ ബസിനു നേരെ കല്ലെറിയുകയായിരുന്നു.
സംഭവത്തിെന്റ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് സോഹ്ന കോടതിയില്‍ ഹാജരാക്കും. കൂടാതെ ഡല്‍ഹിയിലെ നാല് വന്‍കിട സ്കൂളുകളും ആക്രമണം ഭയന്ന് ഇന്ന് അവധി പ്രഖ്യാപിച്ചു. ആക്രമണത്തിനിരയായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളിന് ഒരാഴ്ച അവധി നല്‍കിയിരിക്കുകയാണ്. വിദ്യാര്‍ഥികളുടെ ജീവന് അപകടത്തിലാക്കാന്‍ സാധിക്കില്ലെന്ന് കാണിച്ചാണ് സ്കൂളിന് അവധി നല്‍കിയിരിക്കുന്നത്.
Post Your Comments