Latest NewsNewsIndia

മാതാപിതാക്കള്‍ തമ്മിലുള്ള വഴക്ക് മകളുടെ ജീവനെടുത്തു

തെലങ്കാന: മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കില്‍ നാല് വയസുകാരിയുടെ ജീവന്‍ നഷ്ടപ്പെട്ടു. തെലങ്കാനയിലെ ജാനകിപുരത്താണ് സംഭവം. ദമ്പതികളായ കൃഷ്ണയും നാഗമണിയും തമ്മില്‍ വഴക്കുണ്ടാവുകയും ഈ സമയം കൃഷ്ണയെ നാഗമണി വടിവെച്ച് അടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അടി ഏറ്റത് സമീപത്ത് ഇരുന്ന നാല വയസുകാരി മകള്‍ക്കായിരുന്നു.

ജോലിക്കായി വിശാഖപട്ടണത്തു നിന്നും ജാനകിപുരത്ത് എത്തി താമസിക്കുകയായിരുന്നു ദമ്പതികള്‍. ഇരുവരും തമ്മില്‍ കുടുംബ വഴക്ക് സ്ഥിരമായിരുന്നു. സംഭവ ദിവസം മദ്യപിച്ചാണ് കൃഷ്ണ വീട്ടിലെത്തിയത്. തുടര്‍ന്ന് കൃഷ്ണയും നാഗമണിയും തമ്മില്‍ മണിക്കൂറുകളോളം തര്‍ക്കം നടന്നു.

ഈ സമയം കൃഷ്ണ വടിയെടുത്ത് നാഗമണിയെ അടിക്കുകയായിരുന്നു. എന്നാല്‍ അടി കൊണ്ടത് വരുടെ നാല് വയസുകാരി മകള്‍ സുപ്രിയയ്ക്കായിരുന്നു. അടിയേറ്റ കുട്ടി ബോധംകെട്ട് വീഴുകയായിരുന്നു. മദ്യ ലഹരിയില്‍ കൃഷ്ണ സംഭവം ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് നാഗമണി കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

സംഭവത്തിന് ശേഷം കൃഷ്ണ നാട് വിട്ടു. ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തുവെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button