യമുനാനഗര്‍: സുഹൃത്തുക്കളുടെ മുന്നില്‍ വച്ച് വഴക്ക് പറഞ്ഞതിന് വിദ്യാര്‍ത്ഥി സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ വെടിവെച്ച് കൊന്നു. ജനുവരി 20നാണ് സംഭവം നടക്കുന്നത്. ഹരിയാനയിലെ യമുനാ നഗറിലാണ് സംഭവം ഉണ്ടായത്. പ്രദേശത്തെ സ്വാമി വിവേകാനന്ദ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പാളായ ഋതു ചബ്രയാണ് കൊല്ലപ്പെ്ട്ടത്.
സ്‌കൂളില്‍ മൊബൈല്‍ ഫോണുമായി എത്തിയ വിദ്യാര്‍ത്ഥിയെ ഋതു താക്കീത് ചെയ്തിരുന്നു. ശേഷം പലപ്രവശ്യം പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിയെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ വെച്ച് വഴക്ക് പറയുകയും കളിയാക്കുകയാും ചെയ്തു. മാത്രമല്ല റോള്‍ നമ്പര്‍ നല്‍കില്ലെന്നും പറഞ്ഞു.
സംഭവ ദിവസം രാവിലെ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിന്റെ അരികിലെത്തി തോക്ക് ചൂണ്ടി തന്റൈ ഫയല്‍ ക്ലിയര്‍ ചെയ്യണമെന്നും റോള്‍ നമ്പര്‍ അുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥി വെടിവെച്ച് കൊല്ലുകയായിരുന്നു.
സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റടിയില്‍ വിട്ടു. പ്രതി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് പ്രതി ഋതുവിനെ വെടിവെച്ചത്. റേള്‍ നമ്പര്‍ നല്‍കാതെ തന്റെ ഒരു അധ്യാനവര്‍ഷം നഷ്ടപ്പെടുമെന്ന ഭയമാണ് കൃത്യം ചെയ്യാന്‍ വിദ്യാര്‍ത്ഥിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
Post Your Comments