KeralaLatest NewsNews

പച്ചക്കറി കര്‍ഷകരുടെ കൂട്ടായ്മയില്‍ കൂറ്റന്‍ കമ്പനി വരുന്നു

പച്ചക്കറി ഉത്പാദനത്തിനും സംഭരണത്തിനും വിതരണത്തിനുമായി കര്‍ഷകക്കൂട്ടായ്മയില്‍ കൂറ്റന്‍കമ്പനി വരുന്നു. വെജിറ്റബിള്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനിയെന്ന പേരില്‍ ആദ്യം തൃശ്ശൂരിലും ഇടുക്കിയിലും പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്.

ഈ വര്‍ഷംതന്നെ പ്രവര്‍ത്തനം തുടങ്ങും. എക്‌സിക്യുട്ടീവ് ഓഫീസറുടെ മേല്‍നോട്ടത്തിലാകും പ്രവര്‍ത്തനം. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഉത്പാദനവും കയറ്റുമതിയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. കമ്പനിയുടെ സാധ്യതയും പ്രവര്‍ത്തനരീതികളും പഠിക്കുന്നതിന് ഗുജറാത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റിലെ വിദഗ്ധരെ ചുമതലപ്പെടുത്തി. വിശദറിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തില്‍ തുടങ്ങിയ കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനികള്‍ നഷ്ടത്തിലായ സാഹചര്യത്തിലാണ് നടപടി. അനുകൂല റിപ്പോര്‍ട്ട് കിട്ടിയാല്‍ മാനേജ്‌മെന്റ് വിദഗ്ധരെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി നിയമിച്ച് പ്രവര്‍ത്തനം തുടങ്ങാനാണ് നീക്കം.

ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ ഇത്തരം വെജിറ്റബിള്‍ ഫാഴ്‌മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനികളുണ്ട്. വിപണി അടിസ്ഥാനപ്പെടുത്തിയുള്ള ഉത്പാദനം, കൃത്യമായ സംഭരണം, അമിത വിളവ് മൂല്യവര്‍ധിത ഇനങ്ങളാക്കി മാറ്റല്‍ വിപണി കണ്ടെത്തല്‍, കര്‍ഷകര്‍ക്ക് കൃത്യമായുള്ള സഹായങ്ങള്‍ തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. കര്‍ഷകരായിരിക്കും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍

എല്ലാ സീസണിലും പച്ചക്കറി ഉത്പാദനമുള്ള പാലക്കാട്ടെ ചിറ്റൂര്‍ തൃശ്ശൂരിലെ പഴയന്നൂര്‍ , മാള, ആലപ്പുഴയിലെ കഞ്ഞിക്കുഴി, ചാരമ്മൂട്, ഇടുക്കിയിലെ കാന്തല്ലൂര്‍, വട്ടവട തുടങ്ങി 40 പച്ചക്കറി ബ്ലോക്കുകളില്‍ കമ്പനി യാഥാര്‍ഥ്യമാക്കാനാണ് ശ്രമം. കൃഷിവകുപ്പാണ് പദ്ധതിക്ക് മുന്‍കൈയെടുക്കുന്ന

shortlink

Post Your Comments


Back to top button