Latest NewsNewsIndia

പ്രിയകാമുകിമാര്‍ക്ക് (അതും വെറും 20)വേണ്ടിമാത്രം കള്ളനായ ഒരു നര്‍ത്തകന്റെ ലീലാവിലാസങ്ങളുടെ ചുരുളഴിയുമ്പോള്‍

ന്യൂഡല്‍ഹി: പ്രിയകാമുകിമാര്‍ക്ക് (അതും വെറും 20)വേണ്ടിമാത്രം കള്ളനായ ഒരു നര്‍ത്തകന്റെ ലീലാവിലാസങ്ങളുടെ ചുരുളഴിയുമ്പോള്‍ പോലീസിനെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത്. ചോദ്യം ചെയ്തപ്പോഴാണ് സിനിമയിലേക്ക് ചേക്കാറാനും 20 കാമുകിമാരുള്ള ആര്‍ഭാടകരമായ ജീവിതം നയിക്കാനുമാണ് അദ് നാന്‍ കവര്‍ച്ചയിലേര്‍പ്പെട്ടതെന്ന് വ്യക്തമായത്. പിസ ഹട്ട് കൊള്ളയടിച്ച സംഘത്തെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തപ്പോഴാണ് മിസ്റ്റര്‍ ഉത്തരാഖണ്ഡ് നൃത്ത മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരനായി തെരഞ്ഞെടുക്കപ്പെട്ട അദ് നാന്‍ ഖാനെ പൊലീസ് തിരിച്ചറിഞ്ഞത്.

നര്‍ത്തകനായ അദ് നാന്‍ ഇതുവെര മറ്റ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു. നാലുപേരടങ്ങുന്ന കവര്‍ച്ച സംഘത്തിലെ പുതുമുഖമായിരുന്നു അദ് നാന്‍. പിസ ഹട്ടില്‍ നിന്നും 10-12 ലക്ഷം കവര്‍ന്നെടുക്കാമെന്നായിരുന്നു സംഘത്തിന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ 3.45 ലക്ഷം രൂപ തട്ടിയെടുക്കാനെ കഴിഞ്ഞുള്ളൂ. കൂടുതല്‍ പണത്തിനായും വേറെയും കവര്‍ച്ചകള്‍ നടത്താനായിരുന്നു സംഘത്തിന്‍റെ പദ്ധതി.

അതിനിടെയാണ് അറസ്റ്റുണ്ടായത്. വലിയ വീടിനുള്ള വാടക, വിലകൂടിയ കാറ് ഇതിനെല്ലാമായി മൂന്ന് ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്ന് ഇയാള്‍ കണക്കുകൂട്ടി. തന്‍റെ നൃത്തപരിപാടികള്‍ കൊണ്ട് ഈ പണം ശേഖരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായിരുന്നു. ഡല്‍ഹിയില്‍ അത്രയും ആര്‍ഭാടകരമായ ജീവിതമായിരുന്നു ഇയാള്‍ നയിച്ചത്. 20 കാമുകിമാരാണ് ഇയാള്‍ക്കുണ്ടായിരുന്നത്. പെട്ടെന്ന് പണം ഉണ്ടാക്കാനാണ് കവര്‍ച്ച സംഘത്തോടൊപ്പം ചേരാന്‍ അദ് നാന്‍ തീരുമാനിച്ചത്.

2017 ഡിസംബര്‍ 11ന് പിസ ഹട്ടില്‍ കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി 3.45 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പ്രതികളെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അദ് നാനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ചില സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച അദ് നാന്‍ മുംബൈയിലേക്ക് പോകാനിരിക്കുകയായിരുന്നു. എന്നാല്‍ മുംബൈയിലെ ജീവിതചെലവുകള്‍ താങ്ങാന്‍ തനിക്കാവുമോ എന്നായിരുന്നു ഭയം. പല നൃത്തപരിപാടികളിലും പങ്കെടുത്തിട്ടുള്ള അദ് നാന്‍ യൂട്യൂബ് ചാനലില്‍ പരിപാടികള്‍ അപ് ലോഡ് ചെയ്യാറുണ്ടെന്നും പൊലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button