തിരുവനന്തപുരം : കുടുംബത്തിലുള്ളവരുടെ വസ്തു കൈമാറ്റ രജിസ്‌ട്രേഷനുള്ള സ്റ്റാമ്പ് ഡ്യൂട്ടി ഉയര്‍ത്തിയേക്കും. ഇതിനായി നിലവില്‍ ഈടാക്കുന്നത് പരമാവധി 1000 രൂപ എന്നതില്‍ നിന്നും വസ്തുവിലയുടെ രണ്ട് ശതമാനമാക്കി ഉയര്‍ത്താനാണ് നീക്കം. ബജറ്റിലൂടെ ഈ വര്‍ധന നിലവില്‍ വന്നേക്കും.
50 ലക്ഷം രൂപ വിലയുള്ള വസ്തുക്കള്‍ മക്കള്‍ക്ക് ഇഷ്ടദാനം നല്‍കുന്നതിന് നിലവില്‍ 1000 രൂപയുടെ മുദ്രപത്രവും 50,000 രൂപ രജിസ്‌ട്രേഷന്‍ ഫീസും ഉള്‍പ്പെടെ 51,000 രൂപയാണ് ചെലവാകുന്നത്. ഇതില്‍ 1000 രൂപ മുദ്രപത്രം എന്നത് രണ്ട് ശതമാനത്തിലേയ്ക്ക് ഉയര്‍ത്താനാണ് നീക്കം.
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ കുടുംബാംഗങ്ങളുടെ വസ്തുകൈമാറ്റ രജിസ്‌ട്രേഷന്റെ ഇളവ് നിര്‍ത്തലാക്കി മൂന്ന് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി ആക്കിയിരുന്നു. ഇത് പിന്‍വലിച്ച് 1000 മായി പുനസ്ഥാപിച്ചു. എന്നാല്‍, നോട്ട് നിരോധനത്തിനു ശേഷവും വില ആധാരങ്ങളുടെ എണ്ണത്തില്‍ കുറവു വരുകയും രജിസ്‌ട്രേഷന്‍ വരുമാനം വന്‍തോതില്‍ കുറയുകയും ചെയ്തു. കുടുംബത്തിലുള്ള ധനനിശ്ചയം, ഭാഗപത്രം, അവകാശ ഒഴിവുകുറി ആധാരങ്ങളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാതെങ്കിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ കാര്യമായ വരുമാനം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കുടുംബത്തില്‍ ഉള്ളവരുടെ വസ്തു കൈമാറ്റ രജിസ്‌ട്രേഷന് നല്‍കുന്ന സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് നിര്‍ത്തലാക്കാന്‍ നീക്കങ്ങള്‍ തുടങ്ങിയത്.
Post Your Comments