Latest NewsNewsIndia

12 കാരിയെ നോക്കി കണ്ണിറുക്കിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

മുംബൈ: 12 കാരിയെ നോക്കി കണ്ണിറുക്കിയ യുവാവിന് മുട്ടന്‍ പണി കിട്ടി. പ്രതിക്ക് രണ്ട് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പോസ്‌കോ നിയമപ്രകാരമാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ കോടതി ശിക്ഷ വിധിച്ചത്. 2015ല്‍ മുംബൈയിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 354(എ), പോസ്‌കോ ആക്ട് സെക്ഷന്‍ 12 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൂടാതെ 10,000 രൂപ പിഴയും പോസ്‌കോ കോടതി വിധിച്ചു.

വരാന്തയില്‍ ഇരുന്ന് പെണ്‍കുട്ടി പഠിക്കുന്നതിനിടെയാണ് സംഭവം. അതുവഴി എത്തിയ പ്രതി പെണ്‍കുട്ടിയെ നോക്കി കണ്ണിറുക്കുകയായിരുന്നു. തുടര്‍ന്ന് പേടിച്ച കുട്ടി കൈയ്യില്‍ ഉണ്ടായിരുന്ന ബുക്ക് വച്ച് മുഖം മറച്ചു. പിന്നീട് നോക്കിയപ്പോള്‍ പ്രതി വീണ്ടും കണ്ണിറുക്കി കാട്ടി. പെണ്‍കുട്ടി വീട്ടിലേക്ക് ഓടി കയറുകയും അമ്മയോട് കാര്യം പറയുകയും ചെയ്തു. ഈ സമയം പ്രതി സ്ഥലം വിട്ടിരുന്നു.

എന്നാല്‍ പെണ്‍കുട്ടിക്കൊപ്പം അമ്മയും ചേര്‍ന്ന് പ്രതിയെ തിരയുകയായിരുന്നു. പെണ്‍കുട്ടി പ്രതിയെ ചൂണ്ടിക്കാണിക്കുകയും ഇരുവരും പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു.

shortlink

Post Your Comments


Back to top button