Latest NewsNewsIndia

ഭാര്യയ്ക്ക് എതിരെ ഭര്‍ത്താവ് ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുത്തു

ഹൈദരാബാദ്: ഭാര്യ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കുന്നു എന്ന് കാട്ടി ഭര്‍ത്താവിന്റെ പരാതി. തന്നെ മാനസികമായി തളര്‍ത്തുകയും ചീത്ത വാക്കുകള്‍ വിളിക്കുന്നുവെന്നും കാട്ടിയാണ് ഗോകു രാം കുമാര്‍ എന്ന 24കാരന്റെ പരാതി. 28കാരിയായ ഭാര്യ സായി ചൈതന്യയ്ക്ക് എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

2017 ഓഗസ്റ്റിലാണ് രാം കുമാര്‍ സായി ചൈതന്യയെ വിവാഹം ചെയ്യുന്നത്. തുടര്‍ന്ന് കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഇരുവരും പിരിയുകയായിരുന്നു. സായി ചൈതന്യയുടെ വിവാഹം നേരത്തെ കഴിഞ്ഞതാണെന്നും ആ ബന്ധത്തില്‍ അവര്‍ക്ക് 12 വയസുള്ള ഒരു പെണ്‍കുട്ടിയുണ്ടെന്നും രാം കുമാര്‍ പറയുന്നു. ഇത് മറച്ചുവച്ചാണ് ഇവര്‍ താനുമായുള്ള വിവാഹത്തിന് തയ്യാറായതെന്നും ഇയാള്‍ ആരോപിക്കുന്നു.

ബന്ധം പിരിഞ്ഞതിന് ശേഷം സായി തനിക്കെതിരെ സ്ത്രീധന കേസ് നല്‍കിയെന്നും രാം കുമാര്‍ പറയുന്നു.

ഇപ്പോള്‍ തന്നെ 10,000 രൂപ ശമ്പളത്തില്‍ നിന്നും 8000 രൂപ സായി ചൈതന്യയ്ക്ക് കൊടപുക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ ഇതില്‍ കൂടുതല്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് രാം കുമാറിനെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് രാം കുമാറിന്റെ വക്കീല്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button