സ്ത്രീകളെ സംബന്ധിച്ചിടത്തോളം അമ്മയാവുക എന്നതാണ് ഏറ്റവും സന്തോഷമുള്ള കാര്യം. പക്ഷെ ലേബര്‍ റൂം പലര്‍ക്കും പേടിയാണ്. കുഞ്ഞിന് ജന്മം നല്‍കാനായി സ്ത്രീ അനുഭവിക്കേണ്ട വേദന അത്ര വലുതാണ്. എന്നാല്‍ ബ്രസീലിലെ ഡോക്ടര്‍ ഫെര്‍ണാണ്ടോ ഗ്യൂഡസ് ഡാ കുന്ചായുടെ അടുത്തെത്തിയാല്‍ എത്ര വേദനയാണെങ്കിലും ഗര്‍ഭിണികള്‍ ചിരിച്ച് പോകും.
പ്രസവത്തിനെത്തുന്നവരെ പാട്ടും ഡാന്‍സും ഒക്കെയായി ആഘോഷിച്ച ശേഷമേ ഇവരെ ലേബര്‍ റൂമിലേക്ക് ഡോക്ടര്‍ കൊണ്ടുപോവുകയുള്ളൂ. ഗര്‍ഭിണി ഒറ്റയ്ക്കല്ല ഡാന്‍സ്, ഡോക്ടറും ഇവര്‍ക്കൊപ്പം കൂടും. ഗര്‍ഭിണിയും ഡോക്ടറും ഒന്നിച്ചുള്ള ഡാന്‍സിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.
എന്തിനാണ് ഇത്തരത്തില്‍ ഗര്‍ഭിണികളെ കൊണ്ട് ഡാന്‍സ് കളിപ്പിക്കുന്നതെന്ന ചോദ്യം ഡോക്ടര്‍ക്ക് നേരെ ഉയരുന്നുണ്ട്. ഇതിന് വ്യക്തമായ മറുപടിയും അദ്ദേഹത്തിനുണ്ട്. പ്രസവത്തിന് മുമ്പ് ഡാന്‍സ് കളിച്ചാല്‍ പ്രസവം എളുപ്പമാകുമെന്നാണ് ഡോക്ടര്‍ പറയുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഇത്തരം ഡാന്‍സ് ഡോക്ടര്‍ പോസ്റ്റ് ചെയ്യാറുമണ്ട്. കഴിഞ്ഞ ഡിസംബര്‍ 15 പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
Post Your Comments