
ബെയ്ജിങ്: ഉയിഗര്‍ മുസ്ലിംകളും ഹാന്‍ വംശജരും തമ്മില്‍ സംഘര്‍ഷം പതിവായ പടിഞ്ഞാറന്‍ ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ മതില് നിര്‍മിക്കാന്‍ തീരുമാനം. വര്‍ഷങ്ങളായി തുടരുന്ന ഏറ്റുമുട്ടലിനു പിന്നില്‍ രാജ്യത്തിനു പുറത്തുനിന്നുള്ള ഭീകര സംഘടനകള്‍ക്കു പങ്കുണ്ടെന്നാണു സര്‍ക്കാരിന്റെ ആരോപണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നൂറുകണക്കിനാളുകളാണു കൊല്ലപ്പെട്ടത്. സ്വയംഭരണ മേഖലയായ ഇവിടെ ഭീകരരുടെ കടന്നുകയറ്റം തടയാന്‍ വന്മതില് നിര്‍മിക്കുന്നതിനു നടപടികള്‍ തുടങ്ങിയതായി ഗവര്‍ണര്‍ ഷൊഹ്റത് സാക്കിര്‍ അറിയിച്ചു. ഡിഎന്‍എ, ബയോമെട്രിക് ഡേറ്റ എന്നിവ ശേഖരിക്കുന്നതടക്കമുള്ള സമഗ്രസുരക്ഷാ പരിപാടികളും നടപ്പാക്കുന്നുണ്ട്.
യഥാര്‍ഥ വന്മതില്
ലോകത്തെ ഏഴ് അദ്ഭുതങ്ങളിലൊന്നായ ചൈനയിലെ യഥാര്‍ഥ വന്മതിലും വടക്കുനിന്നുള്ള ഗോത്രവര്‍ഗ ശത്രുക്കളെ നേരിടാന്‍ നിര്‍മിച്ചതാണ്. 21,196.18 കിലോമീറ്റര്‍ നീളമുണ്ടായിരുന്ന മതിലിന്റെ മൂന്നിലൊന്നു മാത്രമേ ഇപ്പോഴുള്ളൂ. ചൈനയിലെ 15 പ്രവിശ്യകളിലൂടെ കടന്നുപോകുന്ന രീതിയിലാണു വന്മതിലിന്റെ നിര്‍മാണം തുടങ്ങിയത്.
Post Your Comments