ദുബായ്: ഇന്ദന മൊത്തവിതരണ കമ്പനിയായ അഡ്‌നോക് ദുബായിലും സൗദിയിലും ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. 13 പുതിയ സ്റ്റേഷനുകളാണ് ഈ വര്‍ഷം തുടങ്ങുക. ഇതില്‍ മൂന്നെണ്ണം ദുബായിലും ഒമ്പതെണ്ണം അബുദാബിയിലും ഒരെണ്ണം സൗദിയിലുമാണ് ആരംഭിക്കുക. ദുബായില്‍ എവിടെ തുടങ്ങുമെന്ന വിവരം പുറത്തെത്തിയിട്ടില്ല.
2018 ല്‍ അബുദാബിയിലെ മൂന്ന് സ്റ്റേഷനുകളില്‍ പ്രധാന വിപുലീകരണങ്ങള്‍ പൂര്‍ത്തിയാക്കും. അഡ്‌നോക്കില്‍ നിന്നും ഇന്ധനം നിറക്കുന്നതിലൂടെ കുറഞ്ഞ നിരക്കില്‍ ഇന്ധനം സ്വന്തമാക്കാന്‍ ദുബായിലെ ജനങ്ങള്‍ക്ക് സാധിക്കും. 91 അണ്‍ലീഡ് ഗാസോലിന്‍ 2.05 ദിര്‍ഹമിനാണ് ലഭ്യമാകുന്നത്. 95 അണ്‍ലീഡ് ഗാസോലിന്‍ 2.12 ദിര്‍ഹമിനും 98 അണ്‍ലീഡ് ഗാസോലിന്‍ 2.24 ദിര്‍ഹമിനുമാണ് ലഭിക്കുക.
അഡ്‌നക് ഡിസ്ട്രിബ്യൂഷനെ കൂടുതല്‍ വാണിജ്യപരമായി മനസിലാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയായി രൂപാന്തരപ്പെടുത്തുമ്പോള്‍ ഉപയോഗ്താക്കളുടെ തൃപ്തിക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. ഈ വര്‍ഷം തങ്ങള്‍ കൂടുതല്‍ പുതിയ സ്റ്റേഷനുകള്‍ ആരംഭിക്കുന്നു. വേഗത്തിലും കുറഞ്ഞ വിലയിലും ആരോഗ്യത്തിനും സുരക്ഷയ്ക്കും 100 ശതമാനം ഉറപ്പുള്ള സ്റ്റേഷനുകളാണ് ആരംഭിക്കുക എന്നും അഡ്‌നോക് സിഇഒ പറഞ്ഞു.
Post Your Comments