Latest NewsNewsBusiness

സാമ്പത്തിക ദുരന്തത്തിന് വഴിവെയ്ക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

 

വാഷിംഗ്ടണ്‍ : രണ്ട് കൊല്ലത്തിനകം ലോകം വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍. വീണ്ടും സാമ്പത്തിക ദുരന്തത്തിന് വഴിവെയ്ക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.
ലോകം സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലെത്തിയെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്ക 2020ല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുമെന്ന പ്രവചനം ശക്തമായി.ഭൂരിഭാഗം പേരും ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ലോകം സാമ്ബത്തിക പ്രതിസന്ധിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്നുവെന്നാണ് ഐഎംഎഫ് മുന്നറിയിപ്പേകിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ട്രംപിന്റെ ആവേശം അമേരിക്കയെ പാപ്പരാക്കിയേക്കുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. പത്തുകൊല്ലം മുമ്പത്തെ സാമ്പത്തിക പ്രതിസന്ധിയെന്ന ദുരന്തം വീണ്ടും ആവര്‍ത്തിക്കുമെന്നാണ് വിവിധ സാമ്പത്തിക വിദഗ്ദ്ധര്‍ താക്കീതേകുന്നത്.

പലിശനിരക്കുകള്‍ ഫെഡറല്‍ റിസര്‍വ് വര്‍ധിപ്പിക്കുകയാണെങ്കില്‍ യുഎസ് സാമ്പത്തിക വ്യവസ്ഥക്ക് മേലുള്ള സമ്മര്‍ദം വളരെയധികം വര്‍ധിക്കുമെന്നാണ് ദി എക്കണോമി ഇന്റലിജന്‍സ് യൂണിറ്റ് മുന്നറിയിപ്പേകുന്നത്. 2020 ഓടെ യുഎസ് സമ്പദ് വ്യവസ്ഥ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തുമെന്നാണ് ദി എക്കണോമി ഇന്റലിജന്‍സ് യൂണിറ്റിന്റെ ഡയറക്ടറായ ആന്‍ഡ്രൂ സ്റ്റാപ്പിള്‍സ് അഭിപ്രായപ്പെടുന്നത്. ഈ വര്‍ഷം മൂന്ന് വട്ടം ഫഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിക്കുമെന്നാണ് തങ്ങള്‍ പ്രവചിക്കുന്നതെന്നും അടുത്ത വര്‍ഷം നാല് വട്ടം ഇത് വര്‍ധിപ്പിക്കുമെന്നും ഇതിനെ തുടര്‍ന്ന് 2020 ഓടെ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

ഒരു ദശാബ്ദം മുമ്പുണ്ടായ സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറി യുഎസ് അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇത് പ്രകാരം മൂന്ന് ശതമാനമാണ് വളര്‍ച്ചാ നിരക്കുണ്ടായിരിക്കുന്നത്. ചൈനയുടെ വര്‍ധിച്ച് വരുന്ന കട ബാധ്യത, ബ്രെക്‌സിറ്റുയര്‍ത്തിയ പ്രശ്‌നങ്ങള്‍, ഉത്തരകൊറിയയില്‍ വളര്‍ന്ന് വരുന്ന സ്പര്‍ധകള്‍ തുടങ്ങിയവ കാരണം ലോകം അടുത്ത് തന്നെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തുന്നതിനുള്ള സാധ്യതയേറിയിരിക്കുന്നുവെന്നാണ് ഐഎംഎഫ് എടുത്ത് കാട്ടുന്നത്. ലോകമാകമാനമുള്ള സമ്പദ് വ്യവസ്ഥകള്‍ നന്നായി മുന്നോട്ട് പോകുകയും 2018ലും 2019ലും 3.9 ശതമാനം വളര്‍ച്ച പ്രവചിക്കപ്പെടുകയും ചെയ്തിരിക്കുന്നതിനെ തുടര്‍ന്നാണ് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള മുന്നറിയിപ്പും തൊട്ട് പുറകെ എത്തിയിരിക്കുന്നതെന്നതെന്നത് ശ്രദ്ധേയമാണ്.

ഇത്തരത്തില്‍ ലോക സാമ്ബത്തിക വ്യവസ്ഥകളെ കുറിച്ചുള്ള ശുഭപ്രതീക്ഷകള്‍ വളരുന്നതിനിടയിലാണ് സാമ്പത്തിക മാന്ദ്യ സാധ്യത ഐഎംഎഫ് ഉയര്‍ത്തിക്കാട്ടുന്നത്. ഈ പ്രതിസന്ധി കടുത്തതായിരിക്കുമെന്നും കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ഐഎംഎഫ് മുന്നറിയിപ്പേകുന്നു. തിങ്കളാഴ്ച ഡാവോസില്‍ വച്ച് നടത്തിയ ഒരു പത്രസമ്മേളനത്തിലാണ് ഐഎംഎഫ് എക്കണോമിക് കൗണ്‍സിലറായ മൗറിസ് ഓബ്സ്റ്റ്‌ഫെല്‍ഡ് മുന്നറിയിപ്പേകുന്നത്.

 

 

 

 

 

 

 

 

 

shortlink

Post Your Comments


Back to top button