ഡ്രൈവിങ് ലൈസന്‍സിനു ശ്രമിക്കുന്ന പ്രവാസികള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്ന വാർത്തയുമായി യുഎഇ സർക്കാർ. 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി യുഎഇ ഡ്രൈവിങ് ലൈസന്‍സില്‍ ഇളവ് നല്‍കാനാണ് തീരുമാനം. ഇവര്‍ക്ക് ടെസ്റ്റ് ഇല്ലാതെ തന്നെ ലൈസന്‍സ് കിട്ടും. ഓസ്ട്രിയ, സ്ലൊവാക്യ, ലക്‌സംബര്‍ഗ്, ചൈന, പോര്‍ച്ചുഗല്‍,ഫിന്‍ലാന്റ്, റൊമാനിയ, ഡെന്‍മാര്‍ക്ക്, സെര്‍ബിയ, പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, ലാത്വിയ, ലിത്വാനിയ എന്നീ രാജ്യക്കാർക്കാണ് ഇളവ് ലഭിക്കുന്നത്.
Read Also: തൊഴില്‍ വിസാ നടപടികള്‍ വേഗത്തിലാക്കാന്‍ പുതിയ പദ്ധതിയുമായി യുഎഇ
മറ്റ് രാജ്യങ്ങളില് നിന്ന് ലഭിച്ച സാധുവായ ഒരു ഡ്രൈവിംഗ് ലൈസന്‍സ്, ദുബായിലെ സാധുതയുള്ള റസിഡന്‍സ് വിസ, എമിറേറ്റിലെ ആരോഗ്യ അതോറിറ്റിയുടെയും സ്‌പോണ്‍സറിന്റെയും എന്‍ഒസി, ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ എന്നിവ ഇതിനായി ഹാജരാക്കേണ്ടതാണ്. നേരെത്ത 30 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഈ സേവനം ലഭ്യമായിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments