Latest NewsIndiaNews

സുഷമ സ്വരാജ് മുന്‍കൈയെടുത്തു, ഇന്ത്യന്‍ വംശജന്‍ പാക്കിസ്ഥാനി പെണ്‍കുട്ടിയെ മിന്ന് ചാര്‍ത്തി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എന്ന നിലയില്‍ തനിക്ക് സാധിക്കുന്ന സഹായങ്ങള്‍ ചെയ്യുന്നതില്‍ യാതൊരു പിശുക്കും കാണിക്കാത്തയാളാണ് സുഷമ സ്വരാജ്. തന്റെ സഹായം ആവശ്യപ്പെടുന്നവരെ അവര്‍ ഒരിക്കലും നിരാശരാക്കാറില്ല. ഇത്തരത്തില്‍ ഒരു വിവാഹമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

സുഷമ സ്വരാജിന്റെ സഹായത്തോടെ ഇന്ത്യന്‍ വരന്‍ പാക്കിസ്ഥാനി വധുവിന്റെ കഴുത്തില്‍ മിന്ന് ചാര്‍ത്തി. വിവാഹ നിശ്ചയം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് ലക്‌നൗ സ്വദേശിയായ നഖി അലി ഖാനും(27) പാക്കിസ്ഥാന്‍ കാരിയായ സബാഹത് ഫാത്തിമയും വിവാഹിതരായത്. വിസ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലമാണ് വിവാഹം നീണ്ട് പോയത്.

രണ്ട് വര്‍ഷമായിട്ടും വിവാഹം നടക്കാതെ വന്നപ്പോള്‍ ഇവര്‍ സുഷമ സ്വരാജിന്റെ സഹായം തേടുകയായിരുന്നു. ട്വിറ്ററിലൂടെയുള്ള സബാഹത്തിന്റെ സഹായാഭ്യര്‍ത്ഥന സുഷമ സ്വരാജ് ശ്രദ്ധിക്കുകയും യുവതിക്ക് ഇന്ത്യയിലേക്ക് പോരുവാനുള്ള വിസ അനുവദിക്കുകയുമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ലകനൗവില്‍ വച്ച് ഇരുവരും വിവാഹിതരായി.

ഇരുവരും സുഷമ സ്വരാജിന് നന്ദി പറഞ്ഞു. സബാഹത്തിന് ഇന്ത്യന്‍ പൗരത്വം ലഭിക്കാനുള്ള തുടര്‍നടപടികള്‍ എളുപ്പം നടത്താനാകും എന്ന പ്രതീക്ഷയും ഇരുവരും പങ്കുവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button