Latest NewsKeralaNews

ഗതികിട്ടാ പ്രേതം പോലെ തെക്കുവടക്ക് അലയുന്നവരെ മുന്നണിയില്‍ ആവശ്യമില്ല : മാണിയുടെ മുന്നണി പ്രവേശനത്തിനെതിരെ ഒളിയമ്പുമായി പന്ന്യന്‍ രവീന്ദ്രന്‍

കെ എം മാണിയുടെ മുന്നണി പ്രവേശനത്തിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേയാണ് കെ എം മാണിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.

മുന്നണിയെന്ന നിലയില്‍ ഇടതുപക്ഷം ശക്തമാണെന്നും ഗതികിട്ടാ പ്രേതം പോലെ തെക്കുവടക്കു അലയുന്നവരെ മുന്നണിയില്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വേറൊരിടത്തും ചെല്ലാന്‍ കഴിയാത്ത മൃതപ്രായരായി കിടക്കുന്ന പാര്‍ട്ടികള്‍ക്ക് കടന്നുവരാന്‍ കഴിയുന്ന മുന്നണിയല്ല ഇടതു മുന്നണി.

നിലവില്‍ കേരളത്തില്‍ ഇടതു മുന്നണിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. പ്രകടന പത്രിക അനുസരിച്ച്‌ വേണം ഇടതുമുന്നണി ഭരിക്കേണ്ടതെന്നും ഇതില്‍ നിന്നും വ്യതിചലിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു. എല്‍ഡിഎഫ് എന്ന സംവിധാനമുണ്ടാക്കാന്‍ മുഖ്യമന്ത്രി കസേര പോലും വലിച്ചെറിഞ്ഞ പാര്‍ട്ടിയാണ് സിപിഐയെന്നും ആരെങ്കിലും വിചാരിച്ചാല്‍ അഴിമതിക്കാരെ മുന്നണിയില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button