KeralaCinemaLatest NewsNews

ഭാവനയ്ക്ക് മഞ്ജുവിന്റെ വിലപ്പെട്ട വിവാഹ സമ്മാനം- ചിത്രങ്ങൾ കാണാം

ഭാവനയുടെയുടെ ചുരുക്കം ചില സുഹൃത്തുക്കളില്‍ ഒരാളാണ് മഞ്ജു. സിനിമയില്‍ നിന്ന് വിട്ടു നിന്നപ്പോഴും താരവുമായി ഭാവനയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. തന്റെ സുഹൃത്ത് എന്നതിലുപരി ചെറിയ സഹോദരിയാണ് ഭാവന മഞ്ജുവിന്. കുഞ്ഞനുജത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തന്റെ സിനിമാ തിരിക്കുകള്‍ മാറ്റി മഞ്ജു എത്തിയിരുന്നു. ആദ്യം മുതലെ ഭാവനയ്ക്ക് പിന്തുണയുമായി മഞ്ജു കൂടെ ഉണ്ടായിരുന്നു. വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ഭാവനയുടെ വിവാഹ നിശ്ചയത്തിനു നിറസാനിധ്യമായിരുന്നു മ‍ഞ്ജു വാര്യര്‍.

സഹപ്രവര്‍ത്തകയോ സുഹൃത്തോ എന്നതിലുപരിയായിരുന്നു മഞ്ജുവിന് ഭാവന.മഞ്ജുവും നവ്യയും ഒരുമിച്ചാണ് വിവാഹത്തിനെത്തിയത്. രാവിലെ തിരുവമ്ബാടി ക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങിനു ശേഷം സല്‍ക്കാരത്തിവും മഞ്ജു പങ്കെടുത്തിരുന്നു. വധുവരന്മാരെ അനുഗ്രഹിക്കാനായി എത്തിയ മഞ്ജു ഭാവനയ്ക്ക് കെട്ടിപ്പിടിച്ച്‌ സ്നേഹ ചുംബനം നല്‍കി. ഇതായിരുന്നു ഭാവനയ്ക്ക് മഞ്ജുവിന്റെ വിവാഹ വേദിയിലെ വിലപ്പെട്ട സമ്മാനം.ഭാവനയുടെ വിവാഹത്തിനു ബന്ധുക്കളും വളരെ കുറച്ചു സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്.

എന്നാല്‍ വിവാഹത്തിനു ശേഷമുള്ള സല്‍ക്കാര ചടങ്ങില്‍ വന്‍ താര നിരയാണ് ഉണ്ടായിരുന്നത്. ഭാവനയുടെ സുഹൃത്തുക്കള്‍ക്കു പുറമേ മമ്മൂട്ടി, സിദ്ധിഖ്, സി ബി മലയില്‍, കമല്‍, പൃഥ്വിരാജ്, ടൊവീനോ തോമസ്, വിനീത്, മനോജ് കെ ജയന്‍, അനൂപ് മേനോന്‍ ,ഭാമ, റീമ കല്ലിംഗല്‍, അര്‍ച്ചന കവി, രമ്യ നമ്ബീശന്‍, മിയ, കൃഷ്ണപ്രഭ , കെ.പി.എ.സി. ലളിത, സംവിധായകന്‍ ഹരിഹരന്‍ ,വിനയന്‍, സജി സുരേന്ദ്രന്‍, ബൈജു കൊട്ടാരക്കര, ലിബര്‍ട്ടി ബഷീര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങിലെത്തിയിരുന്നു. മഞ്ജു മുഴുവന്‍ സമയവും ഭാവനക്കൊപ്പമുണ്ടായിരുന്നു. ചിത്രങ്ങൾ കാണാം :

 

shortlink

Related Articles

Post Your Comments


Back to top button