Latest NewsIndiaNews

അയോഗ്യരാക്കപ്പെട്ട ആപ്പ് എംഎല്‍എമാര്‍ ഹൈക്കോടതിയിലേക്ക്

ന്യൂഡല്‍ഹി: ഇരട്ടപ്പദവിയുടെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ഹൈക്കോടതിയിലേക്ക്. ഇതിനെതിരെ എംഎല്‍എമാര്‍ കമ്മീഷനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.

വിഷയത്തില്‍ അടിയന്തര പരിഹാരം നിര്‍ദേശിക്കണമെന്നാണ് ആവശ്യം. ജഡ്ജിമാരായ എസ്.രവീന്ദ്ര ഭട്ട്, എ കെ ചാവ്‌ല എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയില്‍ ഇടക്കാല ആശ്വാസം തേടി ആറ് ആം ആദ്മി എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച പിന്‍വലിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശയ്ക്ക് രാഷ്ട്രപതി അംഗീകാരം നലി#കിയ പശ്ചാത്തലത്തില്‍ ആയിരുന്നു ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button