കഴിഞ്ഞ കേന്ദ്ര യൂണിയന്‍ ബജറ്റ് (2017) നെ ക്കുറിച്ച് വിവിധ മേഖലയിലുള്ളവരുടെ പ്രതികരണം
കൊച്ചി•കേന്ദ്ര ബജറ്റിനെ കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്‌ട്രി സ്വാഗതം ചെയ്‌തു. ചെറുകിട വ്യവസായ സ്‌ഥാപനങ്ങള്‍ക്കു ബജറ്റ് ഊന്നല്‍ കൊടുക്കുന്നത് കേരളത്തിന് ഏറെ ഗുണകരമാകുമെന്ന് ചെയര്‍മാന്‍ രാജസേതുനാഥ് പറഞ്ഞു. എന്നാല്‍ ബജറ്റ് നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന്റെ അര്‍പ്പണബോധത്തെ ആശ്രയിച്ചിരിക്കും ഇത്.
റിയല്‍ എസ്‌റ്റേറ്റ് മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നതാണ് ബജറ്റ്. ബാങ്കുകളുടെ വായ്‌പാശേഷി കൂട്ടിയത് വ്യാപാരരംഗത്ത് ഉത്തേജകമാകും. കാര്‍ഷികമേഖലയ്‌ക്കു കൊടുക്കുന്ന പ്രോത്സാഹനം വ്യാപാരമേഖലകള്‍ക്കുകൂടി ഗുണകരമാകും. നേരിട്ടുള്ള വിദേശനിക്ഷേപ നിയന്ത്രണങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ വ്യാവസായിക വ്യാപാര മേഖലയ്‌ക്ക് ഏറെ പ്രചോദനപ്രദം ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments