KeralaLatest NewsNews

തിരുവല്ലയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം; ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

തിരുവല്ല: തിരുവല്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് ബന്ധുക്കളുടെ മൊഴി. കുട്ടി വസ്ത്രം മാറാന്‍ മുറിക്കുള്ളില്‍ കയറി വാതിലടച്ച ശേഷം സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണെന്ന് വീട്ടുകാര്‍ പോലീസില്‍ മൊഴി നല്‍കി.

അതേസമയം സംഭവം ആത്മഹത്യയാണെന്ന വാര്‍ത്തയും പുറത്തെത്തുന്നുണ്ട്. വിദ്യാര്‍ത്ഥിനിയുടെ സഹോദരന്റെ ബാഗില്‍ നിന്നും ആത്മഹത്യ കുറിപ്പ് കിട്ടിയെന്നും മാതാപിതാക്കള്‍ വഴക്ക് പറയുന്ന താണ് കാരണമെന്ന് കുട്ടി കുറിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് എത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആത്മഹത്യയാണ് സൂചിപ്പിക്കുന്നത്.

തിരുവല്ല തെങ്ങാണം കുളത്തില്‍ ടികെ അജിയുടെ മകളും മഞ്ഞാടി നിക്കോള്‍ സണ്‍ സിറിയന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ടി എ അഭിരാമി(15)യാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. സ്‌കൂളില്‍ പോയ വിദ്യാര്‍ത്ഥിനി വിദ്യാഭ്യാസ ബന്ദ് ആയിരുന്നതിനെ തുടര്‍ന്ന് വീട്ടില്‍ തിരകെ എത്തിയിരുന്നു. എന്നാല്‍ സ്പെഷ്യല്‍ ക്ലാസിനായി സ്‌കൂളിലെത്താന്‍ അധ്യാപിക ആവശ്യപ്പെട്ടു. ഈ സമയം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ പെണ്‍കുട്ടി പൊള്ളലേറ്റ് മരിക്കുകയായിരുന്നു.

മുറിക്കുള്ളില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും നിമിഷങ്ങള്‍ക്കകം തീപിടിച്ചു. ഈ സമയം വീട്ടിലുണ്ടായിരുന്ന മാതാവ് സുധയും സഹോദരന്‍ അഭിജിത്തും നിലവിളിക്കുകയും ഇത് കേട്ട് അയല്‍വാസികള്‍ ഓടി എത്തുമ്പോള്‍ വീടിന്റെ മേല്‍ക്കൂരയടക്കം തീപിടിച്ചിരുന്നു. അഭിരാമിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button