KeralaLatest NewsNews

തിരുവല്ലയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം ആത്മഹത്യയെന്ന് റിപ്പോര്‍ട്ട്

തിരുവല്ല: പത്തനംതിട്ട തിരുവല്ലയില്‍ വീടിന് തീപിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. അനുജന്റെ സ്‌കൂള്‍ ബാഗില്‍ നിന്നും കുട്ടിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. മാതാപിതാക്കള്‍ തുടര്‍ച്ചയായി വഴക്ക് പറയുന്നതാണ് മരണ കാരണമായി പെണ്‍കുട്ടി കുറിച്ചിരിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീ പടര്‍ന്നതാണെന്നായിരുന്നു പ്രാഥമിക നിഗമനം.

പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ആത്മഹത്യയുടെ സൂചനകളുണ്ട്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് തിരുവല്ല സിഐക്ക് ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കി.

തിരുവല്ല തെങ്ങാണം കുളത്തില്‍ ടികെ അജിയുടെ മകളും മഞ്ഞാടി നിക്കോള്‍ സണ്‍ സിറിയന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ടി എ അഭിരാമി(15)യാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. സ്‌കൂളില്‍ പോയ വിദ്യാര്‍ത്ഥിനി വിദ്യാഭ്യാസ ബന്ദ് ആയിരുന്നതിനെ തുടര്‍ന്ന് വീട്ടില്‍ തിരകെ എത്തിയിരുന്നു. എന്നാല്‍ സ്‌പെഷ്യല്‍ ക്ലാസിനായി സ്‌കൂളിലെത്താന്‍ അധ്യാപിക ആവശ്യപ്പെട്ടു. ഈ സമയം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ പെണ്‍കുട്ടി പൊള്ളലേറ്റ് മരിക്കുകയായിരുന്നു.

മുറിക്കുള്ളില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും നിമിഷങ്ങള്‍ക്കകം തീപിടിച്ചു. ഈ സമയം വീട്ടിലുണ്ടായിരുന്ന മാതാവ് സുധയും സഹോദരന്‍ അഭിജിത്തും നിലവിളിക്കുകയും ഇത് കേട്ട് അയല്‍വാസികള്‍ ഓടി എത്തുമ്പോള്‍ വീടിന്റെ മേല്‍ക്കൂരയടക്കം തീപിടിച്ചിരുന്നു. അഭിരാമിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

shortlink

Post Your Comments


Back to top button