Latest NewsNewsIndia

ഇന്ത്യയെ നിലനിര്‍ത്തുന്ന ഇന്ധനമാണ് ഹിന്ദുത്വം; മോഹന്‍ ഭഗവത്

ഗുഹാവത്തി: ഇന്ത്യയെ നിലനിര്‍ത്തുന്ന ഇന്ധനമാണ് ഹിന്ദുത്വമെന്ന് രാഷ്ട്രീയ സ്വയം സേവക്‌ സംഘം നേതാവ് മോഹന്‍ ഭഗവത്. പുരാതന ഇന്ത്യന്‍ സംസ്‌കാരം ഉടലെടുത്തപ്പോള്‍ ഭാരതം എന്ന് ആരും വിളിച്ചിട്ടില്ല. എപ്പോഴാണോ ഹിന്ദുത്വത്തിന്റെ അലകള്‍ രാജ്യത്ത് ഉണര്‍ന്നത് അപ്പോഴാണ് ഭാരതം എന്ന പേര് വന്നതെന്നും ഗുഹാവത്തിയിലെ ലുത്തിപോറിയയില്‍ നടന്ന ഹിന്ദു സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വമാണ് രാജ്യത്തിനെ കരുത്തോടെയും, വൈവിധ്യത്തോടെയും കാത്ത് നിര്‍ത്തുന്നത്. ഹിന്ദുത്വം എത്രകാലത്തോളം നിലനില്‍ക്കുന്നോ അത്ര വരെ ഭാരതത്തിനും നിലനില്‍പ്പുണ്ടാകും, ഭാഷയും വിശ്വാസവും ആചാരങ്ങളുമെല്ലാം വ്യത്യസ്തമാണങ്കിലും ഹിന്ദുത്വമാണ് ഇന്ത്യയെ യോജിപ്പിച്ചതെന്നും ഭഗവത് പറഞ്ഞു.

1947 ആഗസ്തില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടൊ ഇന്ത്യ ശത്രുവിനെ മറന്നു എന്നാല്‍, പാക്കിസ്ഥാന്‍ മറന്നില്ല. പലവിധ ആള്‍ക്കാരാണെങ്കിലും ഇന്ത്യയില്‍ എല്ലാവര്‍ക്കും തുല്യതയുണ്ട്. ഈ തുല്യത തന്നെ വൈവിധ്യത്തിലും ഇന്ത്യയെ മഹത്തരമാക്കും. പലവിധ ആചാരങ്ങള്‍ അനുഷ്ഠാനങ്ങള്‍ എല്ലാമുണ്ടെങ്കിലും , ഇന്ത്യ അതിന്റെ ജീവിത രീതിയും, പെരുമാറ്റവും ലോകത്തെ പഠിപ്പിക്കുകയാണ്- മോഹന്‍ ഭഗവത് പറഞ്ഞു.

ത്രിപുരയില്‍ ഫെബ്രുവരി 18നും, മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 27നും നടക്കുന്ന തിരഞെഞടുപ്പിന് മുന്നോടിയായാണ് ഹിന്ദു സമ്മേളനം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button