Latest NewsNewsIndia

റിസര്‍വ് ചെയ്തിട്ടും സീറ്റില്ലാതെ 33 മണിക്കൂര്‍ നിന്ന് യാത്ര ചെയ്തു; റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് പിന്നീട് സംഭവിച്ചത്

മൈസൂരു: റിസര്‍വ് ചെയ്തിട്ടും തീവണ്ടിയില്‍ 33 മണിക്കൂര്‍ നിന്ന് യാത്ര ചെയ്യേണ്ടി വന്ന കുടുംബത്തിന് 37000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ റെയില്‍വേയോട് മൈസൂരു ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഇവരുടെ ബര്‍ത്തുകള്‍ മറ്റു യാത്രക്കാര്‍ അനധികൃതമായി കയ്യടക്കുകയായിരുന്നു. തീവണ്ടിയിലെ അഞ്ചാം നമ്പര്‍ സ്ലീപ്പര്‍ കോച്ചിലെ ഇവരുടെ മൂന്ന് ബര്‍ത്തുകളിലും റിസര്‍മവഷനില്ലാത്ത യാത്രക്കാരായിരുന്നു. ഇതേക്കുറിച്ച്‌ ടിടിഇ, ആര്‍പിഎഫ് എന്നിവരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് 1950 കിലോ മീറ്റര്‍ ദൂരം സീറ്റില്ലാതെ യാത്ര ചെയ്യേണ്ടി വന്നത്.

എന്നാല്‍ റയില്‍വേ ഇതില്‍ നടപടിയൊന്നും സ്വീകരിച്ചില്ല. കുടുംബത്തെ സഹായിക്കാത്ത ടിടിഇ, ആര്‍പിഎഫ് അധികൃതര്‍ എന്നിവരെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ബര്‍ത്ത് ലഭിക്കാത്തതില്‍ വിജേഷ് മൈസൂരു ഡിവിഷന്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു, എന്നാല്‍ തങ്ങളുടെ അധികാര പരിധിയിലല്ല എന്നായിരുന്നു മറുപടി. യാത്ര ആരംഭിച്ച ഉജ്ജയിനിയിലെത്തി പരാതി കൊടുക്കാനും പറഞ്ഞു. ഇതോടെയാണ് വിജേഷ് മൈസൂരു ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

2017 മെയ് 25ന് ജയ്പൂര്‍-മൈസൂര്‍ സൂപ്പര്‍ ഫാസ്റ്റ് തീവണ്ടിയിലാണ് സംഭവം. ഉജ്ജയിനിയില്‍ നിന്ന് മൈസൂരിലേയ്ക്ക് വന്ന വിജേഷ് എന്നയാള്‍ക്കും ഭാര്യയ്ക്കും കുട്ടിക്കുമാണ് ദുരനുഭവം ഉണ്ടായത്. മൈസൂര്‍ സ്വദേശികളാണ് ഇവര്‍. മൈസൂര്‍ സിറ്റ് റയില്‍വേ സ്റ്റേഷനിലാണ് 740 രൂപ നിരക്കില്‍ മൂന്നു ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നത്.

എന്നാല്‍ അധികാര പരിധി കഴിഞ്ഞെന്നും നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും മൈസൂരു റയിവേ ഡിവിഷന്‍ കോടതിയില്‍ വാദിച്ചു. കേസ് തള്ളണമെന്നും ആവശ്യപ്പെട്ടു. പക്ഷേ ഇത് തള്ളിയ കോടതി അധികാര പരിധിയുടെ പേരില്‍ നടപടിയെടുക്കാതെ കയ്യൊഴിയാനാവില്ലെന്ന് ചൂണ്ടികാട്ടി. തുടര്‍ന്ന് മൈസൂരു റയില്‍വേ ഡിവിഷനല്‍ മാനേജര്‍, ഡിവിഷനല്‍ കൊമേഴ്സ്യല്‍ മാനേജര്‍ എന്നിവര്‍ വിജേഷിന് നഷ്ട പരിഹാരമായി 37000 രൂപ നല്‍കണമെന്ന് വിധിച്ചു. 60 ദിവസത്തിനകം തുക നല്‍കാനാണ് നിര്‍ദേശം. ഇത്് ലംഘിച്ചാല്‍ ഓരോ ദിവസത്തിനും 200 രൂപ വീതം പിഴ ഈടാക്കുമെന്നും താക്കീത് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button