Latest NewsKeralaNews

സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ ചിലപ്പോഴെങ്കിലും നേരത്തെ വന്നില്ലെങ്കില്‍ സംഭവിക്കുന്നത്; പിണറായി വിജയന് കിട്ടിയത് എട്ടിന്റെ പണിയോ? പത്തു മിനിറ്റ് വൈകിയാല്‍ ശമ്പളം കുറയും, പിന്നെ നേരത്തെ വരുന്നത് എന്തിന്?

തിരുവനന്തപുരം: പിണറായി വിജയന് എട്ടിന്റെ പണി കൊടുത്ത് സെക്രട്ടറിയേറ്റ് ജീവനക്കാര്‍. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ജീവനക്കാര്‍. സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പഞ്ചിങ്, കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) തുടങ്ങിയ വിഷയങ്ങളിലാണു പ്രതിഷേധം. രാവിലെ 10.15 മുതല്‍ 5.15 വരെയാണ് സെക്രട്ടേറിയറ്റില്‍ പ്രവൃത്തിസമയം. ഡിസംബര്‍ ആദ്യവാരമാണ് പഞ്ചിങ് നിര്‍ബന്ധമാക്കിയുള്ള സര്‍ക്കുലര്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഇറക്കിയത്. പഞ്ചിങ് സമ്ബ്രദായം നേരത്തേ മുതല്‍ നിലവിലുണ്ടെങ്കിലും അത് ശമ്പളവുമായി ബന്ധിപ്പിച്ചിരുന്നില്ല. മൂന്ന് മണിക്കൂറിനുള്ളിലാണ് വൈകുന്നതെങ്കില്‍ അര ദിവസത്തെ ശമ്പളവും മൂന്ന് മണിക്കൂറില്‍ കൂടുതലാണെങ്കില്‍ ഒരു ദിവസത്തെ ശമ്പളവും പോവും. അനുമതിയോടെ മാസത്തില്‍ രണ്ട് ലീവെടുക്കാം.

എന്നാല്‍ ഈ സമ്പ്രദായങ്ങളൊക്കെ തിരിച്ചടിക്കുന്നത് ഇപ്പോഴാണ്. നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങുകയാണ്. ഗവര്‍ണ്ണറുടെ നടപ്രഖ്യാപനത്തിന് ശേഷം ബജറ്റ് സമ്മേളനവും. സെക്രട്ടേറിയറ്റില്‍ പഞ്ചിങ് നിര്‍ബന്ധമാക്കിയ സ്ഥിതിക്കു നിയമസഭാ സമ്മേളനം ആരംഭിച്ചാലും രാവിലെ 10.15 മുതല്‍ വൈകിട്ട് അഞ്ചുവരെയേ ജോലി ചെയ്യൂവെന്ന നിലപാടിലാണു സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍. ജീവനക്കാരുടെ ഈ കടുംപിടിത്തം നടപ്പായാല്‍ നിയമസഭാ സമ്മേളനം താറുമാറാകുമെന്നാണ് വിലയിരുത്തല്‍. നിയമസഭാ സെക്രട്ടേറിയറ്റില്‍ മാത്രമല്ല, സംസ്ഥാന സെക്രട്ടേറിയറ്റിലും ജീവനക്കാര്‍ അധികസമയം ജോലി ചെയ്താലേ നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ച് നിയമസഭാ സമ്മേളനം മുന്നോട്ടു കൊണ്ടുപോകാനാകൂ. സമ്മേളനം തുടങ്ങിയാല്‍ മിക്ക വകുപ്പുകളിലും ജീവനക്കാര്‍ രാത്രി വൈകിയും പണിയെടുക്കാറുണ്ട്. എന്നാല്‍, പഞ്ചിങ് കര്‍ശനമാക്കിയതിനാല്‍ എല്ലാം നിയമപരമായി മതിയെന്ന നിലപാടിലാണിവര്‍. പഞ്ചിങ് സമയത്തിനപ്പുറം ജോലി ചെയ്യണമെങ്കില്‍ ഓവര്‍െടെം പ്രതിഫലം അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇത് സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സര്‍ക്കാരിനെ കൂടുതല്‍ വെട്ടിലാക്കും.

നിയമസഭയില്‍ സാമാജികര്‍ ഉന്നയിക്കുന്ന നൂറുകണക്കിന് ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ മന്ത്രിമാര്‍ക്കു യഥാസമയം വിവരങ്ങള്‍ ലഭ്യമാക്കേണ്ടതു സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളാണ്. ചോദ്യോത്തരത്തിനു പുറമേയാണ് ഉപക്ഷേപങ്ങളും ശ്രദ്ധക്ഷണിക്കലും അടിയന്തരപ്രമേയങ്ങളും. അടിയന്തരപ്രമേയ നോട്ടീസിന് ഉടന്‍ മറുപടി തയാറാക്കിക്കൊടുക്കേണ്ട ബാധ്യതയും സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കാണ്. താഴേത്തട്ടിലുള്ള ജീവനക്കാര്‍ നിസ്സഹകരിച്ചാല്‍ അണ്ടര്‍ സെക്രട്ടറി മുതല്‍ സ്‌പെഷല്‍ സെക്രട്ടറി വരെയുള്ള പ്രതിസന്ധിയിലാകും. കൃത്യമായ മറുപടി നല്‍കാനും കഴയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button