ന്യൂഡല്‍ഹി: പാക് സേനയ്ക്കെതിരെ വീണ്ടും ഒരു സര്‍ജിക്കല്‍ സ്ട്രൈക്കിന് സാധ്യതയുണ്ടെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍. രാജ്യത്തെ സൈന്യത്തിന്‍റെ ക്ഷമയെ പരീക്ഷിക്കുന്ന നിലപാടാണ് പാക് സൈന്യം സ്വീകരിക്കുന്നത്. വീണ്ടുമൊരു സര്‍ജിക്കല്‍ സ്ട്രൈക്കിനുള്ള സാധ്യതകള്‍ പാക്കിസ്ഥാന്‍ തുറന്നിടുകയാണെന്നും പ്രധാന്‍ പറഞ്ഞു. ഇന്ത്യയിലെത്തുന്ന ശത്രുക്കളെ മാത്രമല്ല വേണ്ടിവന്നാല്‍ അതിര്‍ത്തി കടന്നു ശത്രുക്കളെ വകവരുത്താനും ഇന്ത്യയ്ക്കാകുമെന്നു ലക്നൗവില്‍ രാജ്നാഥ് സിങ് വ്യക്തമാക്കി.
ഇതിനിടെ ഞായറാഴ്ച രാത്രി പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ സിവിലിയന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിനെ കടുത്ത നിടപടികള്‍ക്ക് പ്രേരിപ്പിക്കരുതെന്ന് സൂചന നല്‍കിയാണ് മന്ത്രി രംഗത്തെത്തിയത്. അതിര്‍ത്തി കടന്ന് ആക്രമണം നടത്താനാകുമെന്ന് ഇന്ത്യ ലോകത്തിനു കാണിച്ചു കൊടുത്തിട്ടുള്ളതാണ്. അയല്‍ രാജ്യവുമായി നല്ല ബന്ധം ഉണ്ടാക്കാനാണ് ഇന്ത്യയ്ക്കു താല്‍പര്യം.
എന്നാല്‍ ഇങ്ങോട്ട് ഉപദ്രവിക്കുന്നതു നിര്‍ത്താതെ അത് സാധ്യമാകില്ലെന്നും പാക്കിസ്ഥാനു രാജ്നാഥ് സിങ് മറുപടി നല്‍കി. മോര്‍ട്ടാര്‍ ഷെല്ലിങ് അടക്കം രൂക്ഷമായ സാഹചര്യത്തില്‍ പ്രദേശത്തു നിന്നും പതിനായിരത്തിലധികം പേര്‍ ഒഴിഞ്ഞു പോയെന്നാണ് വിവരം. മുന്നൂറിലധികം സ്കൂളുകളും താല്‍ക്കാലികമായി അടച്ചുപൂട്ടി.
Post Your Comments