Latest NewsNewsIndia

13കാരിയെ മൂന്ന് വര്‍ഷം പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

നാഗ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 13കാരിയായ മകളെ പീഡിപ്പിച്ച 45കാരനായ നാഗ്പൂര്‍ സ്വദേശിയാണ് പിടിയിലായത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ മകളെ പീഡിപ്പിച്ച് വരികയായിരുന്നു. സംഭവം പെണ്‍കുട്ടി സഹപാഠിയോട് പറഞ്ഞതോടെയാണ് പുറം ലോകം അറിയുന്നത്.
 
പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടി സഹപാഠിയോട് പറയുകയും സഹപാഠി ഇത് സ്‌കൂള്‍ പ്രിന്‍സിപ്പളിനെ അറിയിക്കുകയുമായിരുന്നു. പ്രിന്‍സിപ്പള്‍ വിവരം പെണ്‍കുട്ടിയുടെ അമ്മയെ അറിയിച്ചു. എന്നാല്‍ അമ്മ പരാതി നല്‍കാന്‍ തയ്യാറായില്ല. സംഭവം നേരിട്ട് കണ്ടതോടെയാണ് ഇവര്‍ പരാതി നല്‍കാന്‍ തയ്യാറായത്.
 
സ്വകാര്യ സ്‌കൂളിലെ പ്യൂണാണ് പിടിയിലായ പ്രതി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പീഡനത്തെ തുടര്‍ന്ന് കുട്ടി പലപ്രാവശ്യം ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചിരുന്നു.

shortlink

Post Your Comments


Back to top button