Latest NewsKeralaNews

തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം : രണ്ട് വീടുകള്‍ തകര്‍ത്തു

തിരുവനന്തപുരം : വീടുകള്‍ക്കു നേരെ ഗുണ്ടാ ആക്രമണം. ഗുണ്ടാസംഘം ഇന്നലെ രാത്രി രണ്ട് വീടുകള്‍ അടിച്ചുതകര്‍ത്തു. സംഘത്തിലെ നാലുപേര്‍ പിടിയിലായി. മുന്‍വൈരാഗ്യമാണു കാരണമെന്നാണു കരുതുന്നത്.

ഇന്നലെ രാത്രി ഗുണ്ടാസംഘം നെല്ലിളയില്‍ ഒത്തുകൂടുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ചു. വിസമ്മതിച്ചവരെ ഭീഷണിപ്പെടുത്തി. പിന്നീടായിരുന്നു വീടുകള്‍ക്കു നേരെ ആക്രമണം. തങ്കപ്പന്‍, വര്‍ഗീസ് എന്നിവരുടെ വീടുകള്‍ക്കു നേരെയായിരുന്നു അതിക്രമം. ഗേറ്റുകള്‍ തകര്‍ത്ത് അകത്തുകടന്നു കമ്പിപ്പാര ഉപയോഗിച്ചു സാധനങ്ങള്‍ തച്ചുടച്ചയ്ക്കുകയായിരുന്നു. വീട്ടുകാരുടെ കണ്‍മുന്നിലായിരുന്നു ആക്രമണം.

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇവരിലൊരാളെ കയ്യോടെ പിടികൂടി. മറ്റുമൂന്നൂ പേരെ പൊലീസെത്തിയാണു പിടികൂടിയത്. വിവിധ കേസുകളില്‍ പ്രതികളാണിവര്‍. ഇവര്‍ക്കെതിരെ രണ്ടു വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതാണ് ആക്രമണത്തിനു കാരണമെന്നു കരുതുന്നു.

shortlink

Post Your Comments


Back to top button