ആലപ്പുഴ: ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി സീനിയര്‍ സിപിഒ നെല്‍സണ്‍ തോമസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കുട്ടിയെ എത്തിച്ച് അച്ഛന്‍ പണം കൈപ്പറ്റിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മദ്യപിക്കാനാണ് പിതാവ് പണം കൈപ്പറ്റിയതെന്നും പെണ്‍കുട്ടിയുടെ മൊഴി.
പ്രതിക്കെതിരെ ജുവൈനല്‍, പോക്‌സോ നിയമങ്ങള്‍ക്കൊപ്പം മറ്റു ക്രിമിനല്‍ നിയമങ്ങളും ചുമത്തുമെന്ന് ഡിവൈഎസ്പി പി.വി.ബേബി പറഞ്ഞു. സംഭവത്തില്‍ മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കെജി ലൈജുവിനെയും അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പൊലീസ് കസ്റ്റഡിയിലായിരുന്ന ഒന്നാം പ്രതി ആതിരയെയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത പുന്നപ്ര കിഴക്കേതയ്യില്‍ നിതിനെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി ഫെബ്രുവരി മൂന്നുവരെ റിമാന്‍ഡ് ചെയ്തു.
Post Your Comments