കൊച്ചി: മോദി ഭരണം തുടരുന്നതാണ് സിപിഎമ്മിന് ഇഷ്ടമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ഒരു മതേതര മുന്നണിയെ മോദിക്കെതിരെ അണിനിരത്താന്‍ കേരളത്തിലെ സിപിഎമ്മിന് താല്പര്യമില്ല. ഇതിനു ചരിത്രം മാപ്പ് തരില്ല. ആര്‍എസ്എസ്-സിപിഎം അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്നും ആന്റണി ആരോപിച്ചു.
Read Also: പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ചര്‍ച്ചയാണ് നടന്നതെന്ന് സീതാറാം യെച്ചൂരി
കോണ്‍ഗ്രസുമായുള്ള സഹകരണം സംബന്ധിച്ച് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കൊണ്ടുവന്ന കരട് രേഖ തള്ളിയ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖ വോട്ടിനിട്ടു തള്ളിയാണ്, കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments