ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ എന്തു സംഭവിച്ചാലും ഇന്ത്യയുടെ ശിരസ് ഉയര്ന്നുതന്നെയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിവരുന്ന തുടര്‍ ആക്രമണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ എന്തു സംഭവിച്ചാലും ഭാവിയില്‍ എന്തുസംഭവിച്ചാലും ഇന്ത്യയുടെ ശിരസ് ഉയര്‍ന്നു തന്നെ ഇരിക്കും. ഇന്നും എല്ലായ്പ്പോഴും. ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Read Also: പാകിസ്ഥാൻ നടത്തിയ വെടിവെയ്പ്പിൽ സൈനികന് ഉള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു
അതേസമയം അതിര്‍ത്തിയില്‍ പാക്കിസ്ഥാന് ശനിയാഴ്ച നടത്തിയ വെടിവയ്പില്‍ ഒരു സൈനികന് ഉള്‍പ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. പഞ്ചാബ് സ്വദേശിയായ മന്ദീപ് സിംഗ് എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പാക്കിസ്ഥാന് നടത്തിയ വെടിവയ്പില്‍ മലയാളിയടക്കം രണ്ട് ബിഎസ്എഫ് ജവാന്മാരും രണ്ടു ഗ്രാമീണരും കൊല്ലപ്പെട്ടിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments