ഇന്‍ഡോര്‍: നോട്ട് അച്ചടി കേന്ദ്രത്തിൽ നിന്നും നോട്ട് അടിച്ചു മാറ്റിയ ആര്‍ബിഐ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ദേവദാസ് ജില്ലയില്‍ നോട്ട് അച്ചടികേന്ദ്രത്തില്‍ നിന്നും 90 ലക്ഷം രൂപ മോഷ്ടിച്ച റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെയാണ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ പിടിയിലായത് നോട്ടു പരിശോധന വിഭാഗം സീനിയര്‍ സൂപ്പര്‍വൈസര്‍ മനോഹര്‍ വര്‍മയാണ്.
90 ലക്ഷം രൂപ കിട്ടിയത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് നോട്ട് അടിക്കുന്ന പ്രസ് ജീവനക്കാരന്റെ വീട് പരിശോധന നടത്തിയപ്പോഴാണ്. പിടിച്ചെടുത്തത് ദേവാസിലെ സീനിയര്‍ പ്രസ് സൂപ്പര്‍വൈസര്‍ മനോഹര്‍ വര്‍മ്മയുടെ വീട്ടിലും ലോക്കറിലുമായി സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകളാണ്. 26.09 ലക്ഷം രൂപയുടെ നോട്ടുകള്‍ ലോക്കറില്‍ നിന്നും വീട്ടില്‍ നിന്നും 64 ലക്ഷത്തിന്റെ നോട്ടുകളുമാണ് പിടിച്ചെടുത്തത്.
കണ്ടെത്തിയത് ദിവസേനെ മോഷ്ടിച്ചിരുന്ന 500 രൂപയുടെ നോട്ടുകെട്ടുകളായിരുന്നു. ഇയാള്‍ ബണ്ടിലുകളായി സൂക്ഷിച്ചിരുന്ന കേടുപറ്റിയ നോട്ടുകള്‍ ഓഫീസ് റൂമിലെ ലോക്കറിലും പിന്നീട് അത് വസ്ത്രത്തില്‍ ഒളിപ്പിച്ച് വീട്ടിലേക്കും കടത്തുകയുമായിരുന്നു ചെയ്തിരുന്നത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments