പേരാവൂര്‍: കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.എബിവിപി പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം വെട്ടികൊലപ്പെടുത്തിയത്. കണ്ണൂര്‍ കണ്ണവത്താണ് സംഭവം ബൈക്കില്പോകുമ്പോഴായിരുന്നു ആക്രമണം. റോഡില്‍വീണ ശ്യാംപ്രസാദ് ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും വീടിെന്റ വരാന്തയില്െവച്ച് ആക്രമിസംഘം വെട്ടുകയായിരുന്നു.
ഇതുവഴി പോവുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ബഹളംെവച്ചതിനെ തുടര്‍ന്നാണ് ആക്രമിസംഘം പിന്തിരിഞ്ഞത്. തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ ശ്യാംപ്രസാദിനെ പ്രദേശവാസികള്‍ കൂത്തുപറമ്പ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂത്തുപറമ്പ് ഗവ. ആശുപത്രിയിലെ പ്രാഥമിക നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന നാലുപേരെ തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനമടക്കമാണ് ഇവരെ പിടികൂടിയത്. ഇവർ എസ് ഡി പി ഐ പ്രാവർത്തകരാണെന്നാണ് സൂചന.എബിവിപി കാക്കയങ്ങാട് ഐറ്റിഐ യൂണിറ്റ് കമ്മറ്റി മെമ്പറും കണ്ണൂര്‍ എസ്എന്‍ കോളേജ് മുന്‍ യൂണിറ്റ് പ്രസിഡന്റുമാണ് ശ്യാമപ്രസാദ്. അക്രമികൾ കര്‍ണ്ണാടകയിലേക്ക് കടക്കാൻ ശ്രമം ഉണ്ടെന്ന സൂചനയെ തുടർന്നാണ് ഇവരെ ചെക്ക് പോസ്റ്റിൽ വെച്ച് അറസ്റ്റ് ചെയ്തത്.
Post Your Comments