Latest NewsNewsLife Style

ഒരു ബന്ധത്തിൽ അകപ്പെടുമ്പോൾ സ്ത്രീകളെക്കാൾ കൂടുതൽ ഭയപ്പെടുന്നത് പുരുഷന്മാർ; കാരണമിതാണ്

സ്ത്രീകളേക്കാള്‍ പുരുഷൻമാർക്കാണ് ധൈര്യമെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. എന്നാല്‍ സ്ത്രീകളേക്കാള്‍ ഒരു ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പുരുഷന്മാരേയാണ് കൂടുതല്‍ ഭയപ്പെടുത്തുന്നതെന്നാണ് പഠനറിപ്പോർട്ടുകൾ പറയുന്നത്. തങ്ങളുടെ ശരീരത്തിന്റെ വലിപ്പം, ഉയരം, മസിലുകള്‍ എന്നിവ മിക്ക പുരുഷന്മാരിലും ആശങ്ക ഉളവാക്കാറുണ്ട്. തങ്ങളുടെ ശരീരത്തോട് സ്ത്രീകള്‍ക്കു താല്‍പര്യക്കുറവുണ്ടാകുമോയെന്ന സംശയത്താലാണിത്. തങ്ങളുടെ ലൈംഗിക അവയവത്തിന് ആവശ്യത്തിനു വലിപ്പമുണ്ടോ, പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോ എന്ന ഭയവും ഇവരെ അലട്ടാറുണ്ട്.

Read Also: വീട്ടിൽ ക്ലോക്ക് വെച്ചിരിക്കുന്നത് ഈ രീതിയിലാണോ? എങ്കിൽ സൂക്ഷിക്കുക

സെക്‌സിന്റെ കാര്യത്തില്‍ സ്ത്രീകളേക്കാള്‍ ആശങ്ക പുരുഷൻമാർക്കാണ്. തങ്ങള്‍ക്ക് ഈ രീതിയിലുള്ള മുന്‍അനുഭവമില്ലാത്തത് തങ്ങളുടെ കഴിവുകുറവായി സ്ത്രീകള്‍ കാണുമോയെന്ന ചിന്ത ചിലർക്കെങ്കിലും ഉണ്ടാകാറുണ്ട്. പങ്കാളിയ്ക്കു മുന്നില്‍ താന്‍ ഭീരുവല്ലെന്നു തെളിയിക്കാന്‍ പാടുപെടുന്ന പുരുഷന്മാരും ധാരാളമുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് മുന്നില്‍ കണ്ണീര്‍ വന്നാലും അടക്കിപ്പിടിയ്ക്കുന്നവരാണ് പുരുഷന്മാര്‍. 45 വയസിന് മേൽ പ്രായമുള്ള പുരുഷന്മാർക്ക് തങ്ങളുടെ ഭാര്യ തങ്ങളെ ചതിക്കുമോ എന്ന ഭയം ഉണ്ടാകാറുണ്ട്. കൂടാതെ ഒരു കുടുംബം സംതൃപ്തമായി നോക്കി നടത്താനുളള വരുമാനമുണ്ടോ, കുടുംബം നല്ലപോലെ നോക്കാനാകുമോ തുടങ്ങിയ സംശയവും പുരുഷന്മാരുടെ സമാധാനം കളയുന്നു. ഭാര്യയ്‌ക്കോ കാമുകിയ്‌ക്കോ പുരുഷ സുഹൃത്തുക്കളുണ്ടെങ്കില്‍ ഇത് പല പുരുഷന്മാരേയും ഭയപ്പെടുത്താറുണ്ട്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button