Latest NewsNewsIndia

തടാകത്തില്‍ വന്‍ തീപിടിത്തം; ഭീതിയോടെ ജനങ്ങള്‍: പിന്നീട് സംഭവിച്ചതിങ്ങനെ

ബെംഗളൂരു: ബെംഗളൂരുവിലെ ബെലന്തൂര്‍ തടാകത്തില്‍ വന്‍ തീപിടുത്തം. വിഷപ്പത കത്തിയുണ്ടായ തീപിടിത്തം തടാകത്തോടു ചേര്‍ന്നുള്ള ആര്‍മി സര്‍വീസ് കോര്‍ കോളജ് ആന്‍ഡ് സെന്റര്‍ (എഎസ്സി) ട്രെയിനിങ് മേഖലയിലേക്കുംപടര്‍ന്നു. ബെംഗളൂരുവില്‍ സമീപകാലത്തെ ഏറ്റവും വലിയ തീപിടിത്തമാണ് ഇന്നലെയുണ്ടായത്.

തീ അണയ്ക്കാന്‍ അയ്യായിരത്തോളം സൈനികര്‍ ഏഴ് മണിക്കൂറോളം പണിയെടുക്കേണ്ടിവന്നു. കിലോമീറ്ററുകള്‍ അകലെ വരെ പുക ദൃശ്യമായി. സൈനികരുടെ സമയോചിത ഇടപെടല്‍ മൂലം ജനവാസ കേന്ദ്രങ്ങളിലേക്കു പടര്‍ന്നില്ല. ഏറെ മണിക്കൂറുകള്‍ക്കു ശേഷമുള്ള പ്രയത്‌നത്തിനൊടുവില്‍ തീ അണച്ചു.

 

shortlink

Post Your Comments


Back to top button